'ഉപേക്ഷിച്ച കോഴിമുട്ടകള്‍ റോഡരികില്‍ വിരിഞ്ഞു, ജീവന് അതിന്റേതായ നിഗൂഢതകളുണ്ട്'- ഫോര്‍വേര്‍ഡ് മെസേജ് ഷെയര്‍ ചെയ്ത് പരിഹാസ്യപാത്രമായി കിരണ്‍ബേദി
പുതുച്ചേരി: തെറ്റായ വിവരങ്ങളുടെ കൂടി വിളനിലമാണ് സോഷ്യല്‍ മീഡിയകള്‍. പ്രത്യേകിച്ച് വാട്‌സ് ആപ്. അതുവഴി ദിനംപ്രതി പ്രചരിക്കുന്ന 'അറിവുകള്‍ക്കും അദ്ഭുതങ്ങള്‍ക്കും' കണക്കില്ല. പലതും ശാസ്ത്രീയ വിവിരങ്ങളൊക്കെ വെച്ചായിരിക്കും ഉണ്ടാവുക. കൂടാതെ കിട്ടുന്നതെല്ലാം ഷെയര്‍ സ്വഭാവക്കാരാണ് മിക്കവരും. അതിനു പിന്നിലെ സത്യാവസ്ഥയെ കുറിച്ച് പോലും ചിന്തിക്കാതെ. സമൂഹത്തിലെ ഉന്നതരും ഇതില്‍ പെട്ടു പോയാലോ. അത്തരമൊരു കുരുക്കില്‍ പെട്ടിരിക്കുകയാണ് രാജ്യത്തെ ആദ്യത്തെ ഐ.പി.എസ് ഉദ്യോഗസ്ഥയും പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറുമായ കിരണ്‍ ബേദി.
റോഡരികില്‍ ഉപേക്ഷിച്ച കോഴിമുട്ടകള്‍ വിരിഞ്ഞു എന്ന വീഡിയോയാണ് ഇവര്‍ ഷെയര്‍ ചെയ്തത്.
Eggs which were thrown as waste because of corona , after one week hatched . The creation of nature ?
— Kiran Bedi (@thekiranbedi) April 5, 2020
(Fwded) Life has its own mysterious ways.. pic.twitter.com/H7wMQqc7jc
റോഡരികില്‍ തത്തിക്കളിക്കുന്ന എണ്ണിയാലൊടുങ്ങാത്ത കോഴികുഞ്ഞുങ്ങള്‍. 'കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ച മുട്ടകള്‍ ഒരാഴ്ചയ്ക്ക് ശേഷം വിരിഞ്ഞതാണ്. പ്രകൃതിയുടെ ഒരു സൃഷ്ടിയേ'. ട്വിറ്ററിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്ന രണ്ട് മിനുറ്റും ആറ് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഈ വീഡിയോ ആണ് അവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. വാട്‌സ്ആപ്പില്‍ വീഡിയോയ്‌ക്കൊപ്പം പ്രചരിച്ച കുറിപ്പ് സഹിതമായിരുന്നു അവരുടെ ട്വീറ്റ്. ജീവന് അതിന്റേതായ നിഗൂഢതകളുണ്ട് എന്നും കുറിപ്പിനൊപ്പം കിരണ്‍ ബേദി ചേര്‍ത്തു. ഫോര്‍വേഡ് മെസേജ് ആണെന്ന് ബ്രാക്കറ്റില്‍ നല്‍കി മുന്‍കൂര്‍ ജാമ്യവുമെടുത്തിട്ടുണ്ട് ഐ.പി.എസ് മുന്‍ ഓഫിസര്‍.
Uninstall WhatsApp. I repeat, uninstall WhatsApp. NOW.
— Arif Iqbal (@TheAdvIqbal) April 5, 2020
ഏതായാലും സോഷ്യല്‍ മീഡിയ അവരെ പരിഹാസത്തില്‍ പൊതിഞ്ഞു. വാട്‌സ് ആപ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്. ഇത് ശാസ്ത്രത്തിനും അതീതമാണെന്ന് രജനീകാന്തിന്റെ ചിത്രം വെച്ച് ഒരാള്‍.
— karanbir singh (@karanbirtinna) April 5, 2020
എല്ലാം പോട്ടെ മുട്ടകള്‍ എറിഞ്ഞാല്‍ പൊട്ടല്ലേ എന്നാണ് മറ്റൊരാളുടെ ചോദ്യം.
How do eggs for consumption hatch? ? besides, if they were thrown, wouldn't they crack? ?
— Annabelle (@annabelledcosta) April 5, 2020
ശരിയാണ്. ഞാന്‍ ഒരു ദിവസം പാലും പാലക്കും വലിച്ചറിഞ്ഞു. രണ്ട് മണിക്കൂര്‍ കഴിഞ്ഞു ഞാന്‍ പോയി നോക്കുമ്പോള്‍ അത് പാലക് പനീറായി മാറിയിരിക്കുന്നു. പ്രകൃതി സ്വയം സുഖപ്പെടുത്തുമെന്നാണ് ഞാന്‍ കരുതുന്നത്- ഡോക്ടര്‍നിമൊ എന്നയാള്‍ ട്വീറ്റ് ചെയ്തു.
Yes ma'am, Milk and Palak I thrown at a place separately as a waste of corona and when I visited that place after 2 hours, it had became PalaK Paneer.
— Doctor NiMo (@niiravmodi) April 5, 2020
I think nature is healing itself.
നേരത്തെയും വിഢിത്തങ്ങള്‍ പങ്കുവെച്ച് കിരണ്‍ബേദി പരിഹാസ്യയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."