കേരള ബ്ലോഗ് എക്സ്പ്രസ് ഇന്ന് വലിയപറമ്പില്‍
തൃക്കരിപ്പൂര്‍: കേരള ബ്ലോഗ് എക്സ്പ്രസ് ഇന്ന് വലിയപറമ്പ് പഞ്ചായത്തിലെത്തും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ട്രാവല്‍ എഴുത്തുകാരും ഇന്ത്യയില്‍ നിന്നുള്ള ദീപാന് ഷു ഗോയലുമാണ് സംഘാംഗങ്ങള്‍. കേരള ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് യാത്രയാണിത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വശ്യമനോഹാരിത, ജീവിതരീതികള്‍, കലാ-കായിക സാംസ്കാരിക മേഖലകളെ തൊട്ടറിഞ്ഞു കൊണ്ടുള്ള അനുഭവങ്ങള്‍ തുടങ്ങിയവ ഈ ബ്ലോഗര്‍മാര്‍ ലോകത്തിനു മുന്നില്‍ എഴുത്തിലൂടെ പകര്‍ന്നു നല്‍കും. 38000 പേര് പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് 30 അംഗ സംഘത്തെ തിരഞ്ഞെടുത്തത്. 15 നാള് നീണ്ടയാത്ര തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. രാവിലെ 9.30ന് ഇടയിലെക്കാട് വഴിയാണ് സംഘം വലിയപറമ്പിലേക്ക് പ്രവേശിക്കുക. വലിയപറമ്പ് പാലത്തില്‍ പഞ്ചായത്തിന്റെ വക സ്വീകരണമൊരുക്കിയിട്ടുണ്ട്. വാനരപ്പട, കടലോരം, കല്ലുമ്മക്കായ കൃഷി, കവ്വായിക്കായല്‍, പുലിമുട്ട് തുടങ്ങിയവ സംഘം സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."