HOME
DETAILS
MAL
ഞായറാഴ്ചകളില്‍ സര്‍വിസ് മുടക്കുന്ന ബസുകള്‍ക്കെതിരേ നടപടിയെടുക്കും: ആര്.ടി.ഒ
backup
June 06 2018 | 09:06 AM
കാസര്‍കോട്: ഞായറാഴ്ചകളില്‍ സര്‍വിസ് മുടക്കുന്ന ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ആര്.ടി.ഒ പറഞ്ഞു. ഇതു സംബന്ധമായി കഴിഞ്ഞ ദിവസം 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ആര്.ടി.ഒ ഞായറാഴ്ച സര്‍വിസ് മുടക്കുന്ന ബസുകള്‍ക്കെതിരേ നടപടികളെടുക്കാന്‍ പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചു.
ഇതിനു പുറമെ സര്‍വിസ് മുടക്കുന്ന ബസുകളുടെ വിവരങ്ങള്‍ പൊതു ജനങ്ങള്‍ നേരിട്ട് അറിയിച്ചാല്‍ ഇത്തരം ബസുകള്‍ക്കെതിരേ നടപടി കൈക്കൊള്ളാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും ആര്.ടി.ഒ അറിയിച്ചു.
കാഞ്ഞങ്ങാട്-കാസര്‍കോട് ദേശീയപാതയില്‍ ഉള്‍പ്പെടെ ഞായറാഴ്ചകളില്‍ സ്വകാര്യ ബസുകളില്‍ ഭൂരിഭാഗവും സര്‍വിസ് നടത്തുന്നില്ല.
ഇതു കാരണമായി നൂറുകണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."