HOME
DETAILS
MAL
ഫലവൃക്ഷ തൈകള്‍ നട്ടു
backup
June 06 2018 | 09:06 AM
കുറ്റിപ്പുറം: തൊഴിലുറപ്പ് തൊഴിലാളികള്‍ പേര്ശ്ശന്നൂര് എടച്ചലം പാടശേഖരങ്ങളില്‍ വളര്‍ത്തിയെടുത്ത 25,000ല്‍ പരം ഫലവൃക്ഷ തൈകളുടെ കുടുംബശ്രീ മുഖേനയുള്ള വിതരണോദ്ഘാടനം പേരശ്ശന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി മോഹനന് നിര്‍വഹിച്ചു.
വാര്‍ഡ് അംഗം പ്രീതി അധ്യക്ഷയായി . കൃഷി ഓഫിസര്‍ പുരുഷോത്തമന്, സി.ഡി.എസ് പ്രസിഡന്റ് ബിന്ദു, വസീമ വേളേരി, ഹെഡ്മാസ്റ്റര് പ്രദീപ്, പ്രവീണ്‍ കുമാര്‍ സംസാരിച്ചു. സ്കൂള്‍ മൈതാനത്ത് നെല്ലി, പേരയ്ക്ക, മുരിങ്ങ തുടങ്ങിയ തൈകള്‍ കുടുംബശ്രീ പ്രവര്‍ത്തകരും ഹരിത ക്ലബും സംയുക്തമായി നട്ടു. നട്ട തൈകളുടെ അഞ്ചു വര്‍ഷത്തെ പരിപാലനവും കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."