കൊവിഡ്; രോഗ ബാധിതരുടെ എണ്ണ നിയന്ത്രണവിധേയമാക്കാനാകുമെന്ന് ആരോഗ്യമന്ത്രി
കൊവിഡ്; രോഗ ബാധിതരുടെ എണ്ണ നിയന്ത്രണവിധേയമാക്കാനാകുമെന്ന് ആരോഗ്യമന്ത്രി
ജിദ്ദ: സഊദിയിൽ കൊവിഡ് കർശന നടപടികൾ കാരണം രോഗ ബാധിതരുടെ എണ്ണനിയന്ത്രണവിധേയമാക്കാനാകുമെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പതിനായിരത്തിനും രണ്ടു ലക്ഷത്തിനുമിടയിൽ കോവിഡ് ബാധിതരുടെ എണ്ണം എത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയത് കാരണം രോഗ വ്യാപനം പരമാവധി നിയന്ത്രണത്തിലാക്കാമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ജനങ്ങളുടെ സഞ്ചാരം പരിധിവിടുന്നത് കാരണമാണ് കര്‍ഫ്യൂ കൂടുതല്‍ കര്‍ശനമാക്കിയത്. 24 മണിക്കൂറിനിടെ സഞ്ചാരാനുപാതം 46 ശതമാനം വരെയെത്തിയിരുന്നു. വിവിധ നഗരങ്ങളില്‍ മുഴുസമയം കര്‍ഫ്യൂ നടപ്പാക്കിയത് കാരണം സഞ്ചാരം നിയന്ത്രിക്കാനായി. നേരത്തെ എട്ട് ബില്യന്‍ റിയാലായിരുന്നു കോവിഡ് ചികിത്സക്കായി നീക്കിവെച്ചിരുന്നത്.
ഏഴ് ബില്യന്‍ റിയാല്‍ കൂടി അധികം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേ സമയംകൊവിഡ് 19 കൊറോണ വൈറസ് സമൂഹ വ്യാപനം തടയാന്‍ കര്‍ശനമായും ജനങ്ങള്‍ വീട്ടില്‍ തുടരണമെന്നും ആവിശ്യമില്ലാതെ പുറത്തു പോകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള പ്രതിരോധ നടപടികള്‍ കര്‍ശനമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ: മുഹമ്മദ് അബ്ദുല്ല പറഞ്ഞു. നിലവില്‍ കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഏകദേശം 80,000 കിടക്കകള്‍ ഉള്ള ആശുപത്രികള്‍ സജ്ജമാണ് , അതിൽ 8,000 ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്) കിടക്കകളാണ്, സാനിറ്ററി ഇൻസുലേഷനായി 2000 ത്തിലധികം കിടക്കകൾ രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ട് യാതൊരു പേടിയും ആര്‍ക്കും വേണ്ട വരും മാസങ്ങളിൽ ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണം ലഭിച്ചില്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ഇതൊരു സാങ്കൽപ്പിക സാഹചര്യമല്ല. റമദാനിലും , ഹജ്ജ് സമയത്തും പോലും പ്രതിരോധ നടപടികൾ തുടരേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."