എടപ്പാള്‍ റാഗിങ്ങ്: എട്ട് പേര്‍ക്കെതിരെ കേസ്
എടപ്പാള്‍: കാടഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത കേസില്‍ എട്ടു സീനിയര്‍ വിദ്യാര്ഥികള്ക്കെതിരേ പൊന്നാനി പൊലിസ് കേസെടുത്തു. വട്ടംകുളം കുറ്റിപ്പാല കോട്ടപറമ്പില്‍ അബ്ദുല്‍ അസീസിന്റെ മകന് ബാസില്‍ അസീസി( 16)നെയാണ് വെള്ളിയാഴ്ച സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തത്. വിഷയത്തില്‍ കഴിഞ്ഞ ദിവസം തന്നെ പൊലിസ് വിദ്യാര്‍ഥിയുടെ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ടു പേര്‍ക്കെതിരേ കേസെടുത്തത്.
അടുത്ത ദിവസം തന്നെ സ്കൂള്‍ പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ട് പൊലിസ് തുടര്‍നടപടികള്‍ സ്വീകരിക്കും. ടീ ഷര്‍ട്ട് ഇട്ടതിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് അവരുടെ നിര്‍ദേശം അനുസരിക്കാമെന്ന് സമ്മതിച്ച ബാസിലിനെ പിന്നീട് ബാത്ത് റൂമിന് സമീപത്ത് വെച്ചും തുടര്‍ന്ന് ക്ലാസ് റൂമില്‍ വെച്ചും സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ബാസില്‍ പൊലിസില്‍ നല്കിയ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."