കൈയെത്തും ദൂരത്ത് വെള്ളമുണ്ടായിട്ടും ഉപയോഗിക്കാന്‍ കഴിയാതെ 30 കുടുംബങ്ങള്‍
വണ്ടൂര്‍: നാടും നഗരവും വെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ തൊട്ടടുത്ത് സുലഭമായി വെള്ളമുണ്ടായിട്ടും ഉപയോഗിക്കാനാകാതെ 30 ഓളം കുടുംബങ്ങള്‍. വണ്ടൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ പെരുമുണ്ടശ്ശേരി ഗ്രാമവാസികള്‍ക്കാണ് വെള്ളം കാഴ്ചക്ക് മാത്രമായി നിലനില്‍ക്കുന്നത്. പ്രദേശത്ത് പാറയുള്ളതിനാല്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ മിക്ക കിണറുകളിലേയും വെള്ളം വറ്റും. പിന്നീട് സ്വകാര്യ വ്യക്തികളുടെ വിരലില്‍ എണ്ണാവുന്ന കിണറുകളെയാണ ്ഇത്രയും കുടുംബങ്ങള്‍ക്ക് ആശ്രയം. തുടര്‍ന്ന് നാട്ടുകാരുടെ നീണ്ട നാളത്തെ മുറവിളിക്കൊടുവില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ 2013ല്‍ പൂശാലി പടി അമ്പലകുന്ന് കുടിവെള്ള പദ്ധതി അഭിവൃദ്ധിപെടുത്തല്‍ പ്രകാരം അന്നത്തെ ജില്ലാ കലക്ടര്‍ അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചു. പ്രദേശവാസി കുറ്റീരി ശ്രീനിവാസന്‍ വിട്ട് നല്‍കിയ സ്ഥലത്ത് കിണര്‍ കുഴിച്ചു. ഇപ്പോള്‍ എട്ടുറിംഗ് വെള്ളം കിണറില്‍ ഉണ്ട്. കിണറിന് ഒരാള്‍ പൊക്കത്തില്‍ റിംഗുകള്‍ ഉള്ളതിനാല്‍ വെള്ളം കോരിയെടുക്കാനും കഴിയില്ല.
നിലവില്‍ വെള്ള വിതരണത്തിനായി ടാങ്ക് വക്കാനുദ്ദേശിച്ച സ്ഥലത്ത് വരെ പൈപ്പിട്ടു. വൈദ്യുതി കണക്ഷന്‍ എടുക്കുകയും ടാങ്കിനായി സ്റ്റാന്റ് സ്ഥാപിക്കുകയും ചെയ്തു.
ഇനി മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള ടാങ്കിന്റെ സ്റ്റാന്റ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ത്തിടാങ്കും വക്കുകയും ബാക്കിയുള്ള സ്ഥലത്തേക്ക് കൂടി പൈപ്പുകള്‍ സ്ഥാപിക്കുകയുംകിണറ്റില്‍ മോട്ടോര്‍ വക്കുകയും ചെയ്താല്‍ പദ്ധതി നടപ്പിലാക്കാനും ഒരു ഗ്രാമത്തിന്റെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനും കഴിയുംഎന്നാല്‍ നിരവധി തവണ വാര്‍ഡംഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാരനായ പത്മനാഭന്‍ പറയുന്നു. അധികൃതര്‍ അവഗണിച്ചതോടെ വീണ്ടും കലക്ടര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. ഒരിക്കലും വറ്റാത്ത കിണറുണ്ടായിട്ടും വെള്ളത്തിന് അലയേണ്ട ഗതിയായതിനാല്‍ പരിഹാരം കണ്ടില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നിട്ടിറങ്ങാനാണ് അടുത്ത നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."