HOME
DETAILS

തുറന്നിരുന്നിട്ടും നഷ്ടംപേറി സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍

  
backup
April 08 2020 | 04:04 AM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f

 


സ്വന്തം ലേഖിക
കൊച്ചി: ലോക്ക് ഡൗണ്‍ കാലത്ത് തുറക്കാന്‍ അനുമതിയുള്ള അപൂര്‍വം വ്യാപാര സ്ഥാപനങ്ങളില്‍ ഒന്നാണ് പെട്രോള്‍ പമ്പുകള്‍. എന്നാല്‍, തുറന്നിരിക്കുന്തോറും നഷ്ടം ഏറുകയാണ് പമ്പുടമകള്‍ക്ക്. തുറക്കാനും തുറക്കാതിരിക്കാനും പറ്റാത്ത പ്രതിസന്ധിയിലാണ് അവര്‍. അവശ്യസേവനം എന്ന നിലക്ക് പമ്പ് അടച്ചിടാനും വയ്യ.
പൊതു യാത്രാവാഹനങ്ങള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, സ്വകാര്യവാഹനങ്ങള്‍ തുടങ്ങിയവയുടെ ഓട്ടം പൂര്‍ണമായി നിലച്ചതോടെ മിക്ക പെട്രോള്‍ പമ്പുകളിലും വ്യാപാരം 90 ശതമാനം ഇടിഞ്ഞു. ഇപ്പോള്‍ വളരെ അത്യാവശ്യം സ്വകാര്യവാഹനങ്ങളും ഭക്ഷ്യവസ്തുക്കളും പച്ചക്കറിയും കൊണ്ടുപോകുന്ന ചരക്കുവാഹനങ്ങളും മാത്രമാണ് നിരത്തിലുള്ളത്. ഇവയ്ക്കായാണ് പെട്രോള്‍ പമ്പുകള്‍ തുറന്നിരിക്കുന്നതും. വരുമാനം കുത്തനെ ഇടിയുകയും ചെലവ് പഴയതുപോലെ തുടരുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് പമ്പുടമകള്‍ പറയുന്നു.
രാജ്യത്ത് 67,000 പെട്രോള്‍പമ്പുകളാണുള്ളത്. ഇവെയല്ലാം, നഗരഗ്രാമ വ്യത്യാസമില്ലാതെ ഒരേ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ആള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ഇടത്തരം നഗരങ്ങളില്‍ ഉള്‍പ്പെടെയുള്ള പമ്പുകളില്‍ ലോക്ക് ഡോണ്‍ പ്രഖ്യാപനത്തിന് മുന്‍പ് പ്രതിദിനം ശരാശരി 4,000 ലിറ്റര്‍ പെട്രോളും 13,000 ലിറ്റര്‍ ഡീസലും വിറ്റുപോയിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ അത് യഥാക്രമം 500 ലിറ്റര്‍, 1,500 ലിറ്റര്‍ എന്ന നിലയിലേക്ക് ഇടിഞ്ഞിരിക്കുകയാണ്.
അതേസമയം, പമ്പുകളുടെ പ്രവര്‍ത്തനച്ചെലവ് പഴയതുപോലെ തുടരുകയും ചെയ്യുന്നു. പെട്രോള്‍, ഡീസല്‍ ഫില്ലിങ് യൂനിറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പമ്പിലും പത്തിലധികം ജീവനക്കാര്‍ വേണം. പുതിയ സാഹചര്യത്തില്‍ പല പമ്പുകളും പകുതിയോളം ജീവനക്കാരോട് വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പക്ഷേ, ഇവര്‍ക്ക് ഉള്‍പ്പെടെ ശമ്പളം നല്‍കണം. ചില പമ്പുകള്‍ ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരിച്ചിട്ടുമുണ്ട്.
ഇതുകൂടാതെ, മിക്ക പമ്പുകള്‍ക്കും പ്രതിമാസം ഒരുലക്ഷം രൂപയിലധികം വൈദ്യുതി ബില്ലും വരുന്നുണ്ട്. മാത്രമല്ല, വില്‍പന കുറഞ്ഞതോടെ, സ്‌റ്റോക്ക് കെട്ടിക്കിടക്കുന്നതിനാല്‍ ബാഷ്പീകരണം മൂലം വന്‍തോതില്‍ ഇന്ധന നഷ്ടവുമുണ്ടാകുന്നുണ്ട്. മിക്ക പമ്പ് ഉടമകളും വന്‍തുക ബാങ്ക് വായ്പയെടുത്താണ് ഈ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഇതിന്റ പലിശ വേറെയുമുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 21 മുതലാണ് ഇന്ധന വില്‍പന കുത്തനെ ഇടിഞ്ഞത്. ഏപ്രില്‍ ആദ്യപകുതിവരെ ഇതേ സ്ഥിതി തുടരുമെന്ന് ഉറപ്പാണ്. ഈമാസം 15 മുതല്‍ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷ ഉയര്‍ന്നിരുന്നെങ്കിലും കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍, ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അതിനാല്‍ പെട്രോള്‍ പമ്പുകളുടെ പ്രതിസന്ധിയും നീളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago