പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു
കാട്ടിക്കുളം (കല്‍പ്പറ്റ): പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം രണ്ടാംഗേറ്റ് മണ്ണുണ്ടി കാട്ടുനായ്ക്ക കോളനിയിലെ രാജു(40)വാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഒരാഴ്ച്ച മുന്‍പ് പനി ബാധിച്ച് രാജുവിന്റെ സഹോദരന് ശ്രീകുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. തുടര്‍ന്നാണ് പനിയെ തുടര്‍ന്ന് രാജുവിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ ചികിത്സയിലിരിക്കെയാണ് രാജു മരണപ്പെട്ടത്. രാജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. അതേസമയം രാജുവിന്റെ മരണം കുരങ്ങ് പനിയെ തുടര്‍ന്നാണോയെന്ന സംശയത്തില്‍ രക്തം പരിശോധനക്ക് അയച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മണ്ണുണ്ടി പ്രദേശത്ത് കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരണപ്പെടുകയും രണ്ട് പേരുടെ അസുഖം ഭേദമാവുകയും ചെയ്തിരുന്നു. മരണപ്പെട്ട ആളുടെ സഹോദരന് ഇപ്പോഴും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രാജുവിന്റെ മാതാവ്: തിമ്മി. ഭാര്യ: ശാന്ത. മക്കള്‍: അഞ്ജന, അജിത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."