മെഹ്ബൂബ മുഫ്തിക്ക് വീട്ടില്‍ പോകാന്‍ അനുമതി; തടങ്കല്‍ തുടരും
ശ്രീനഗര്‍: മുന്‍ ജമ്മു കശ്മിര് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍നിന്ന് ഔദ്യോഗിക വസതിയിലേക്ക് മാറ്റി. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മൗലാന ആസാദ് റോഡിലെ സബ്സിഡിയറി ജയിലില്‍ നിന്ന് ഫെയര്‍ വ്യൂ ഗുപ്കര്‍ റോഡിലെ ഔദ്യോഗിക വസതിയിലേക്ക് മാറ്റിക്കൊണ്ടാണ് ഉത്തരവ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മുകശ്മിരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തോടെ പൊതു സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തി മെഹ്ബൂബ മുഫ്തിയെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രിമാരും ദേശീയ കോണ്‍ഫറന്‍സ് നേതാക്കളുമായ ഫാറൂഖ് അബ്ദുല്ലയെയും മകന് ഉമര്‍ അബ്ദുല്ലയെയും ഏഴുമാസത്തെ വീട്ടുതടങ്കലിന് ശേഷം വിട്ടയച്ചിരുന്നു.
മെഹ്ബൂബ മുഫ്തിയെ സ്വതന്ത്രമാക്കണമെന്നും സ്വന്തം വസതിയിലും അവരെ തടവില്‍ പാര്‍പ്പിക്കുന്നത് അന്യായമാണെന്നും ഉമര്‍ അബ്ദുല്ല ട്വിറ്ററിലൂടെ പ്രതികരിച്ചു. മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി മാതാവിന്റെ തടങ്കലിനെ ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."