'വര്‍ഗീയ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല'- തബ്ലീഗ് സമ്മേളനവും കൊവിഡും കൂട്ടിക്കലര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് രോഷാകുലയായി മമത
കൊല്‍ക്കത്ത: വാര്‍ത്താ സമ്മേളനത്തിനിടെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് ബാധിച്ചതിനെ കുറിച്ച് ചോദ്യമുയര്‍ത്തിയ മാധ്യമ പ്രവര്‍ത്തരോട് രൂക്ഷമായി പ്രതികരിച്ച് പശ്ചിമബംംഗാള് മുഖ്യമന്ത്രി മമത ബാനര്‍ജി. വര്‍ഗീയപരമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് താക്കീത് നല്കി.
മമതയുടെ പ്രതികരണത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊവിഡ് ബാധിതരുടെ എണ്ണം മമത പുറത്തുവിടാത്തത് വോട്ട് ബാങ്കിന് വേണ്ടിയാണെന്നാണ് ബി.ജെ.പി ആരോപിച്ചു. ഇത്തരമൊരു നിലപാട് മമത കൈക്കൊണ്ടത് ന്യൂനപക്ഷ വിഭാഗത്തെ പ്രതീപ്പെടുത്താനാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
'ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിരവധി പേര്‍ക്ക് വൈറസ് പിടിപെട്ടിട്ടുണ്ട്. എത്ര പേര്‍ക്ക് നിലവില്‍ രോഗം പിടിപെട്ടുവെന്ന് അറിയില്ല. എത്ര പേരെ തിരിച്ചറിഞ്ഞെന്നോ എത്ര പേരെ ടെസ്റ്റ് ചെയ്തെന്നോ അറിയില്ല. ആരും കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറാകുന്നില്ല,' അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ കണക്ക് തേടി ആരും വരേണ്ടതില്ലെന്നും പ്രത്യേകിച്ചും വ്യാജ വാര്‍ത്ത നിര്‍മ്മിക്കുന്നതില്‍ പി.എച്ച്.ഡി എടുത്തവര്‍ കണക്കുകളുടെ സുതാര്യതയെപ്പറ്റിയൊന്നും സംസാരിക്കേണ്ടതില്ലെന്നുമാണ് ഇതിന് തൃണമൂല്‍ നേതൃത്വം നല്കിയ മറുപടി.
സംസ്ഥാനത്ത് എട്ട് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇതോടെ 87 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും മമത കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 91ക്കാണ് ഇവിടെ കൊവിഡ് ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."