സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ അതിര്‍ത്തി തുറന്നു: കാസര്‍കോട് നിന്നുള്ള രോഗിയുമായി ആംബുലന്‍സ് തലപ്പാടി ചെക്പോസ്റ്റ് കടന്നു
കാസര്‍കോട്:സുപ്രിംകോടതി ഇടപെടലിനുശേഷം ഒടുവില്‍ അതിര്‍ത്തി തുറന്ന് രോഗിയെ കടത്തിവിട്ട് കര്‍ണാടക. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് കാസര്‍കോട് നിന്നുള്ള രോഗിയുമായി ആംബുലന്‍സ് തലപ്പാടി ചെക്പോസ്റ്റ് കടക്കുന്നത്.കര്‍ശനപരിശോധനയ്ക്ക് ശേഷമാണ് ആംബുലന്‍സ് കടത്തിവിട്ടത്.
കാസര്‍കോട് സ്വദേശി തസ്ലിമയെയാണ് ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചത്. രോഗി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളു. മംഗളൂരുവില്‍ മുന്‍പും ചികിത്സയില്‍ കഴിഞ്ഞ ആളായിരുന്നു തസ്ലിമ.
കൊവിഡ് ബാധിതനല്ലെന്ന രേഖകള്‍ക്ക് പുറമെ 10 നിബന്ധനകള്‍ പാലിക്കുന്ന രോഗികള്‍ക്ക് മാത്രമാണ് മംഗളൂരുവിലേക്ക് പ്രവേശനം. ഇവര്‍ക്ക് ആവശ്യമുള്ള ചികിത്സ കാസര്‍കോടും കണ്ണൂരിലും ലഭ്യമല്ലെന്ന് മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തണം. കൂടാതെ മംഗളൂരുവില്‍ നേരത്തെ ചികിത്സ നടത്തിയതിന്റെ രേഖകളും ഹാജരാക്കണം. ഇതിന് ശേഷമേ കടത്തിവിടൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."