ദേശീയ പാതയിലേക്ക് മരം വീണു: യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
തച്ചനാട്ടുകര: ദേശീയ പാത 213 ല്‍ കൊടക്കാട് മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇലക്ട്രിക് ലൈനോട് കൂടിയാണ് മരം വീണത്. മരം വീണ സമയത്ത് ഇതിനു മുമ്പില്‍ ഒരു കാര്‍ അകപ്പെട്ടെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു.
കാറിന്റെ മുന്‍വശത്തെ ഗ്ലാസ് പാടെ തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല. സംഭവം നടന്ന് ഏറെ വൈകാതെ തന്നെ ഫയര്‍ ഫോഴ്‌സും നാട്ടുകല്‍ പൊലിസും സ്ഥലത്തെത്തി നാട്ടുകാരും, പൊലിസും,ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റോഡിലെ തടസ്സം മാറ്റി.
ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ ഡോക്ടറില്ല രോഗികള്‍ ദുരിതത്തില്‍
ഷൊര്‍ണൂര്‍: ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ ഡോക്ടര്‍ ഇല്ലാത്തതുമൂലം രോഗികള്‍ ദുരിതത്തിലായി. ഷെര്‍ണൂര്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറിയിലാണ് ഡോക്ടര്‍ ഇല്ലാത്തുമൂലം തൊഴിലാളികള്‍ വലയുന്നത്. നിലവില്‍ ഒരു വനിത ഡോക്ടര്‍ ഉണ്ടായിരുന്നെങ്കിലും ഡോക്ടറെ തൃശൂരിലേക്ക് സ്ഥലം മാറ്റി. പകരം സ്ഥിരം ഡോക്ടറെ നിയമിച്ചതുമില്ല. ഇപ്പോള്‍ ആഴ്ചയില്‍ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്. ഇത് തൊഴിലാളികളോട് കാണിക്കുന്ന അനീതിയാണ്. ഡിസ്‌പെന്‍സറി ആശുപത്രിയാക്കി ഉയര്‍ത്തണമെന്നാവശ്യം ഉയര്‍ന്നിരിക്കേ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഡോക്ടര്‍ ഇല്ലാത്തതുമൂലം മറ്റു ആശുപത്രികളിലേക്ക് രോഗികളെ റഫര്‍ ചെയ്യാനും സാധിക്കുന്നില്ല. ഫലത്തില്‍ തൊഴിലാളികള്‍ സ്വാകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. വ്യവസായ നഗരമായ ഷൊര്‍ണൂരില്‍ ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നവര്‍ 3000യിരത്തില്‍ മുകളിലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."