"കൈ കഴുകൂ സമ്മാനം നേടൂ" മത്സരം സംഘടിപ്പിക്കുന്നു
ജുബൈൽ: കൊറോണ എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന് വേണ്ടി ലോകത്തു ഉള്ള വിവിധ ആരോഗ്യ വകുപ്പുകളും മറ്റ് ഗവണ്മെന്റ് വകുപ്പുകളും സംഘടനകളും വിവിധ പ്രചരണ പരിപടികൾ നടത്തി കൊണ്ടിരിക്കുന്നതിനിടെ വ്യത്യസ്തമായ പരിപാടിയുമായി ജുബൈൽ സാംസ്‌കാരിക വേദി. കൈ കഴുകാം സമ്മാനങ്ങൾ നേടാം എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നും പങ്കെടുക്കാം. കുട്ടികൾ കൈ കഴുകുന്ന വീഡിയോ വാട്സ്ആപ്പിലേക്ക് അയച്ചു കൊടുക്കുകയാണ് വേണ്ടത്. തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
ലോകാരോഗ്യ സംഘടന നിർദ്ദേശം അനുസരിച്ചു കൊണ്ട് 20 സെക്കന്റിൽ കുറയാതെയും 40 സെക്കന്റിൽ കൂടാതെയും ഉള്ള വീഡിയോ ആണ് അയക്കേണ്ടത്. കുട്ടികൾക്ക് മാത്രമായി നടത്തുന്ന മത്സരം രണ്ട് വിഭാഗങ്ങളിലായാണ് ഉണ്ടാകുക. മൂന്ന് മുതൽ പത്തു വരെ പ്രായമുള്ള കുട്ടികൾ ഒരു വിഭാഗവും, പതിനൊന്ന് മുതൽ പതിനാറ് വയസ്സ് വരെയുള്ളവർ രണ്ടാമത്തെ വിഭാഗത്തിലുമായാണ് മത്സരങ്ങൾ. പങ്കെടുക്കാൻ താല്പര്യമുള്ളവർ വീഡിയോ 0091 8129042187 എന്ന നമ്പറിലേക്കാണ് അയച്ചു കൊടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."