HOME
DETAILS

ഫിഫ റാങ്കിങ്: ഇന്ത്യക്ക് പ്രതീക്ഷ

  
backup
April 01, 2017 | 10:04 PM

%e0%b4%ab%e0%b4%bf%e0%b4%ab-%e0%b4%b1%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-3

സൂറിച്ച്: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പട്ടിക പുറത്തിറങ്ങാനിരിക്കേ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനു പ്രതീക്ഷ. സമീപകാലത്തു നേടിയ വിജയങ്ങളുടെ പിന്‍ബലത്തില്‍ റാങ്കിങില്‍ ഇന്ത്യ 101ാം റാങ്കിലെത്താന്‍ സാധ്യതയേറി. അങ്ങനെ വന്നാല്‍ 21 വര്‍ഷത്തിനു ശേഷം ഇന്ത്യ സ്വന്തമാക്കുന്ന മികച്ച റാങ്കുകളില്ലൊന്നായും ഇതു മാറും. 1996ല്‍ ഇന്ത്യന്‍ ടീം 94ാം റാങ്കിലെത്തിയിരുന്നു. നിലവില്‍ ഇന്ത്യ 132ാം റാങ്കിലാണ്. പുതിയ റാങ്കിങ് പട്ടിക ഈ മാസം ആറിനു ഫിഫ പുറത്തിറക്കും. ദിവസങ്ങള്‍ക്കു മുന്‍പ് ഇന്ത്യ എവേ പോരാട്ടത്തില്‍ മ്യാന്‍മറിനെ കീഴടക്കിയിരുന്നു ഈ വിജയങ്ങടക്കമുള്ളവയാണു ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്നത്.
റാങ്കിങിലെ മുന്നേറ്റവും ഒപ്പം ലോകകപ്പ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുളള ഫിഫയുടെ തീരുമാനവും ഗുണകരമായി മാറ്റാനുള്ള അവസരമാണു ഇന്ത്യക്കു മുന്നിലുള്ളത്. ലോകകപ്പ് കളിക്കുന്ന ടീമുകളുടെ എണ്ണം 2026ല്‍ 48 ആക്കി ഉയര്‍ത്താനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയടക്കമുളള ഏഷ്യന്‍ രാജ്യങ്ങള്‍ക്കു തീരുമാനം സാഹയകരമാകുമെന്നാണു വിലയിരുത്തല്‍. ഏഷ്യയില്‍ നിന്നു നിലവില്‍ നാലു രാജ്യങ്ങള്‍ക്കാണു യോഗ്യത നേടാന്‍ സാധിക്കുന്നത്. ടീമുകളുടെ എണ്ണം കൂട്ടുന്നതോടെ അതു ഇരട്ടിയായി എട്ടായി മാറും.
ലോക റാങ്കിങ്ങില്‍ 101ലേക്കുയരുമ്പോള്‍ ഏഷ്യന്‍ റാങ്കിങിലും അതിന്റെ പ്രതിഫലനമുണ്ടാകും. നിലവില്‍ 19ലുള്ള ഇന്ത്യ 12ാം സ്ഥാനത്തേക്കുയരും. 2026ലെ ലോകകപ്പിലേക്കു എട്ടു വര്‍ഷം മുന്നില്‍ നില്‍ക്കേ ഉറങ്ങുന്ന സിംഹമായ ഇന്ത്യക്കു ഈ മുന്നേറ്റം ഭാവി മുന്നില്‍ കണ്ടുള്ള വളര്‍ച്ചയായി പരിണമിപ്പിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരന്റെ സിംഹാസനം തെറിച്ചു! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പുതിയ റെക്കോർഡ് വേട്ടക്കാരൻ!

Cricket
  •  6 days ago
No Image

'പ്രിയദര്‍ശിനി നാളെ മുതല്‍'; രാവിലെ 8.30ന് ശേഷം കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

Kerala
  •  6 days ago
No Image

ശബരിമല  സ്വര്‍ണക്കൊള്ള; പരിശോധനയ്ക്കായി എസ്.ഐ.ടി സംഘം സന്നിധാനത്ത്

Kerala
  •  6 days ago
No Image

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മഴ മുന്നറിയിപ്പില്ല

Kerala
  •  6 days ago
No Image

ഇ ചലാന്‍ തട്ടിപ്പ്; പിഴ അടയ്ക്കും മുമ്പ് ഉറപ്പുവരുത്തണമെന്ന് പൊലിസ് 

Kerala
  •  6 days ago
No Image

ഒമാന്‍ തീരത്ത് ഇന്ത്യന്‍ പായ്കപ്പല്‍ മുങ്ങി; 14 ഇന്ത്യക്കാരെ രക്ഷിച്ച് യു.എസ് നാവികസേന

oman
  •  6 days ago
No Image

മുന്നറിയിപ്പ് ലംഘിച്ച് വനത്തില്‍ കയറിയ യുവാക്കള്‍ വഴിയില്‍ കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ രക്ഷപ്പെടുത്തി

Kerala
  •  6 days ago
No Image

ബഞ്ചി ജമ്പിങ്ങിനിടെ ദാരുണ അപകടം; സുരക്ഷാ റോപ് ഘടിപ്പിക്കുന്നതിന് മുന്‍പ് 21കാരി 130 അടി താഴ്ചയിലേക്ക് വീണ് മരിച്ചു

International
  •  6 days ago
No Image

കണ്ണട ഉപേക്ഷിച്ചോ? ; 'ഇപ്പോള്‍ എല്ലാം കാണാം' ചിരിച്ചുകൊണ്ട് മറുപടി നല്‍കി പിണറായി

Kerala
  •  6 days ago
No Image

നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; 30 പരിശോധനയില്‍ 29 എണ്ണം നെഗറ്റീവ്: ആരോഗ്യ മന്ത്രി

Kerala
  •  6 days ago