മൂന്നാറില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുത്
തൊടുപുഴ: മൂന്നാറില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ പാടില്ല. ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഇതനുസരിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ തുടര്‍ച്ചയായ ഏഴ് ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും പൂട്ടിയിടും.
ആവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. എസ്‌റ്റേറ്റുകളിലെ തൊഴിലാളികള്‍ക്ക് അത്യാവശ്യ വസ്തുക്കള്‍ എസ്‌റ്റേറ്റ് ബസാറുകളില്‍നിന്ന് തന്നെ വാങ്ങാവുന്ന ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പച്ചക്കറികള്‍ വിവിധയിടങ്ങളിലേക്ക് എത്തിക്കുവാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരും പ്രായപൂര്‍ത്തിയെത്താത്തവരും റോഡിലിറങ്ങിയാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും സബ് കലക്ടര്‍ അറിയിച്ചു.
കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെയായിരിക്കും കേസെടുക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്ക് വീട്ടില്‍നിന്ന് ഒരാള്‍ക്കു മാത്രമേ പുറത്തിറങ്ങാനാവൂ എന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അത്യാവശ്യ മരുന്നുകള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വഴി വീടുകളിലെത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
കടകളിലെ തിരക്ക് നിയന്ത്രിക്കാനാകുന്നില്ലെന്ന് വ്യാപാരികളും ആളുകള്‍ ദിവസവും ഒരു സാധനം മാത്രം വാങ്ങാന്‍ പോലും കവലയിലേക്ക് ഇറങ്ങുന്നതായി പൊലിസും അറിയിച്ചിരുന്നു. പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്‌റ്റോര്‍ എന്നീ അത്യാവശ്യ സേവനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് പൊലിസ് വിവിധയിടങ്ങളില്‍ നടത്തിയ നിരീക്ഷണങ്ങളിലും നിയന്ത്രണങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ടെന്ന് തെളിഞ്ഞിരുന്ന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."