HOME
DETAILS
MAL
ഷെല്‍ട്ടര്‍ വികൃതമാക്കിയതു ഹീന കൃത്യം: പാച്ചേനി
backup
April 01 2017 | 22:04 PM
കണ്ണൂര്‍: മുഴപ്പിലങ്ങാട് യൂത്ത് ബസ് ഷെല്‍ട്ടര്‍ ചുവന്ന പെയിന്റടിച്ച് വീണ്ടും വികൃതമാക്കിയ ഹീന കൃത്യത്തിനെതിരെ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നു ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ആവശ്യപ്പെട്ടു. ഷെല്‍ട്ടര്‍ ഈവര്‍ഷം മൂന്നാംതവണയാണ് വൃത്തിഹീനമാക്കുന്നത്. എടക്കാട് പൊലിസിനു പ്രതികളുടെ പേര് ഉള്‍പ്പെടെ നല്കി പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണത്തിന്റെ മറവില്‍ നാടിന്റെ സമാധാനം തകര്‍ക്കുന്ന സി.പി.എം നിലപാട് കാടത്തമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."