ഇ- പോസ് മെഷിന്‍ വഴി തട്ടിപ്പ് : റേഷന്‍ വ്യാപാരികള്‍ക്കെതിരേ അന്വേഷണം
കൊല്ലം: ഇ-പോസ് മെഷീന്‍ വഴി തട്ടിപ്പ് നടത്തി റേഷന്‍ കരിഞ്ചന്തയിലെത്തിച്ച് വില്‍പ്പന നടത്തിയ സംസ്ഥാനത്തെ 1100 റേഷന്‍കടകള്‍ക്കെതിരേ സിവില്‍സപ്ലൈസ് വകുപ്പിന്റെ അന്വേഷണം. ഇ-പോസിലെ മാനുവല്‍ ഇടപാട് വ്യാപാരികള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ക്രമക്കേട് നടത്തിയ റേഷന്‍വ്യാപാരികള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ ആലോചിക്കുന്നുണ്ട്. കാര്‍ഡില്ലാത്തവര്‍ക്കും യഥേഷ്ടം റേഷന്‍ നല്‍കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഭക്ഷ്യവകുപ്പിന്റെ അന്വേഷണം. വെട്ടിപ്പ് തടയാനും ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കാനും കൊണ്ടുവന്ന ഇ- പോസ് മെഷീന്‍ നോക്കുകുത്തിയായി മാറുകയും ചെയ്തു.
ഇക്കഴിഞ്ഞ ഞാറാഴ്ച അവധി ദിനമായിരുന്നിട്ടും സംസ്ഥാനത്ത് 1059 കടകള്‍ പ്രവര്‍ത്തിച്ചെന്ന് സിവില്‍ സപ്ലൈസ് ഡയരക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തി. മെയ് മാസത്തില്‍ സംസ്ഥാനത്താകെ 6,45,601 മാനുവല്‍ ഇടപാട് നടന്നതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കാര്‍ഡുടമകളുടെ വീട്ടില്‍പോയി അന്വേഷിച്ചപ്പോള്‍ ഭൂരിഭാഗംപേരും കടകളില്‍ പോയിട്ടില്ലന്ന് മനസിലായി. മലപ്പുറം,തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് വെട്ടിപ്പ് കൂടുതലും നടന്നത്. രണ്ടാഴ്ചയ്ക്കകം വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഭക്ഷ്യ സെക്രട്ടറിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."