യുവ എം.എല്‍.എമാരെ തള്ളി ഉമ്മന്‍ചാണ്ടി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ തലമുറ പോരില്‍ പരസ്യവിമര്‍ശനം നടത്തിയ യുവ എം.എല്‍.എമാരെ തള്ളി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കും അഭിപ്രായങ്ങളും വ്യത്യസ്ത സമീപനങ്ങളുമുണ്ടാകാം. എന്നാല്‍ വിമര്‍ശനങ്ങളെല്ലാം ഉന്നയിക്കേണ്ടത് പാര്‍ട്ടി ചട്ടക്കൂടിനുളളില്‍ നിന്നാവണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാത്തതിനാലാണ് തനിക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നതെന്ന പി.ജെ കുര്യന്റെ നിലപാടിനോടും അദ്ദേഹം പ്രതികരിച്ചില്ല. മറ്റുള്ളവരെ താന്‍ ഇക്കാര്യത്തില്‍ പരസ്യ പ്രസ്താപന നടത്താന്‍ ഉദേശിക്കുന്നില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.
കെ.പി.സി.സി പ്രസിഡന്റ് ഉടനെയുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. കേരളത്തിലെ സംഘടനാ കാര്യങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന് എന്നിവര്‍ക്കൊപ്പം ഇന്ന് രാഹുലുമായി ചര്‍ച്ച നടത്തും. പ്രധാനമായും രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടുതന്നെയാകും ചര്‍ച്ചയെന്നും അദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിശ്ചയിക്കപ്പെട്ടശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇന്ന് രാഹുലിനെ സന്ദര്‍ശിച്ചശേഷം ചുമതല ഏറ്റെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."