HOME
DETAILS

മരണസംഖ്യ പതിനായിരം കടന്ന് ഫ്രാന്‍സും അമേരിക്കയിലും സ്‌പെയിനിലും,  കൊവിഡ് വ്യാപനം അതീവ ഗുരുതരം

  
backup
April 09, 2020 | 3:34 AM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8
 
 
 
 
വാഷിങ്ടണ്‍: കൊവിഡ് മഹാമാരി ബാധിച്ച് പതിനായിരത്തിലധികം പേര്‍ മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഫ്രാന്‍സും. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സില്‍ മരിച്ചവരുടെ എണ്ണം 10,328 ആയി. ഇന്നലെ മാത്രം ആയിരത്തി അഞ്ഞൂറിലേറെ പേരാണ് ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിട്ടുമുണ്ട്. 1,09,069 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ, ലോകത്ത് ഇറ്റലി, സ്‌പെയിന്‍, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് മരണം പതിനായിരം പിന്നിട്ടത്.
അതേസമയം, സ്‌പെയിനിലും അമേരിക്കയിലും മരണസംഖ്യ കുത്തനെ ഉയരുകതന്നെയാണ്. കഴിഞ്ഞ ദിവസം മാത്രം സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് 757 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 14,555 ആയി ഉയര്‍ന്നു. 1,46,690 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് വ്യാപനം തടയാനാകാതെ ലോകശക്തിയായ അമേരിക്കയും ബുദ്ധിമുട്ടുകയാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം ആയിരത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ മരണസംഖ്യ 12,933 ആയി. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലു ലക്ഷം പിന്നിട്ടെന്നതു ഞെട്ടിക്കുന്ന കണക്കാണ്. 4,00,549 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ മരണനിരക്കില്‍ ദിനംപ്രതി താരതമ്യേന കുറവ് കാണുന്നുണ്ടെങ്കിലും ലോകത്ത് കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യം ഇപ്പോഴും ഇറ്റലിയാണ്. 
17,127 പേരാണ് ഇറ്റലിയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 1,35,586 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ ഇന്നലെ രണ്ടുപേര്‍ക്കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 3,333 ആയി. 81,802 പേര്‍ക്കു ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇതില്‍ 77,279 പേരും രോഗവിമുക്തരായിട്ടുണ്ട്.
അതേസമയം, ബ്രിട്ടന്‍, ജര്‍മനി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും മരണസംഖ്യ ഉയരുകയാണ്. ബ്രിട്ടനില്‍ 6,159 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 55,242 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുമ്ട്. ജര്‍മനിയില്‍ 2,016 പേര്‍ മരിച്ചു. 1,07,663 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ ഇന്നലെ 131 പേര്‍ക്കൂടി മരിച്ചതോടെ മരണസംഖ്യ 4,003 ആയി ഉയര്‍ന്നു. ഇവിടെ 67,286 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തുര്‍ക്കിയില്‍ 725, ബെല്‍ജിയത്തില്‍ 2,240, സ്വിറ്റ്‌സര്‍ലന്‍ഡില്‍ 846, നെതര്‍ലാന്‍ഡ്‌സില്‍ 2,101, കാനഡയില്‍ 381, ബ്രസീലില്‍ 691, ഓസ്ട്രിയയില്‍ 273, പോര്‍ച്ചുഗലില്‍ 345, ദക്ഷിണ കൊറിയയില്‍ 200, ഇസ്‌റാഈലില്‍ 71, റഷ്യയില്‍ 63, സ്വീഡനില്‍ 591, ആസ്‌ത്രേലിയയില്‍ 50, അയര്‍ലന്‍ഡില്‍ 210, ജപ്പാനില്‍ 93, പാകിസ്താനില്‍ 58, ഫിലിപ്പൈന്‍സില്‍ 182, ഇന്തോനേഷ്യയില്‍ 240 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണസംഖ്യ. ഇതര രാജ്യങ്ങളിലും കൊവിഡ് കേസുകളും മരണവും കൂടിക്കൊണ്ടിരിക്കുകയാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  3 months ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  3 months ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  3 months ago
No Image

യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  3 months ago
No Image

വിധവ പെൻഷനെ ചൊല്ലി തർക്കം; മുക്കത്ത് റവന്യൂ ഇൻസ്പെക്ടറെ കടിച്ചു പരുക്കേൽപ്പിച്ചു സ്ത്രീ

Kerala
  •  3 months ago
No Image

യുഎഇയിൽ വേനൽ കടുക്കുന്നു; അബുദബിയും ദുബൈയുമടക്കം പ്രധാന നഗരങ്ങളിൽ താപനില 40 ഡിഗ്രി കടക്കും

uae
  •  3 months ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളുകൾക്കപ്പുറം ഇടതുപക്ഷം ജയിക്കും; 'പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രി'- എം.വി ഗോവിന്ദൻ

Kerala
  •  3 months ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സ്ഫോടനം; നാല് സൈനികർക്ക് വീരമൃത്യു

National
  •  3 months ago
No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  3 months ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  3 months ago