HOME
DETAILS
MAL
ഖത്തറിൽ വെള്ളി, ശനി ദിവസങ്ങളിൽ ഫുഡ് ഔട്ടുലറ്റുകളും ഫാർമസികളൂം റസ്റ്റോറൻറുകളും ഒഴികെ എല്ലാ ഷോപ്പുകളും അടക്കും
backup
April 09 2020 | 03:04 AM
ദോഹ: ഖത്തറില്‍ റെസ്റ്റോറന്റുകളും ഫാര്‍മസികളും ഫുഡ് ഔട്ട്‌ലെറ്റുകളും
ഒഴികെയുള്ള എല്ലാ കടകളും വെള്ളി, ശനി ദിവസങ്ങളില്‍ അടക്കും. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ വാരാന്ത്യങ്ങളില്‍ ഈ രണ്ട വിഭാഗം ഒഴികെയുള്ള എല്ലാ ഷോപ്പുകളും അടക്കാനാണു തീരുമാനം.
ഭക്ഷ്യോല്‍പ്പന്ന വില്‍പ്പന ശാലകള്‍, ഫാര്‍മസികള്‍, റസ്റ്റോറന്റുകളിലെ ഹോം ഡെലിവറികള്‍ എന്നിവയ്ക്കാണ് നിയന്ത്രണത്തില്‍ ഇളവ് ലഭിക്കു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."