ഒഡിഷയില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി
ഭുവനേശ്വര്‍: ഒഡിഷയില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമാണ് ഒഡിഷ.
'ഒഡിഷ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചു. ഇക്കാര്യം ഞങ്ങള്‍ കേന്ദ്രത്തോടും ആവശ്യപ്പെടുകയാണ്'- മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു.
'കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ മനുഷ്യന് അഭിമുഖീകരിച്ച ഏറ്റവും വലിയ ഭീഷണിയാണ് കൊറോണ വൈറസ്. ജീവിതം എക്കാലത്തും ഒരുപോലെ ആയിരിക്കില്ല. ഇത് ജനങ്ങള്‍ മനസ്സിലാക്കണം. ധൈര്യപൂര്‍വ്വം ഈ വെല്ലുവിളിയെ നേരിടണം. നമ്മുടെ ത്യാഗവും ദൈവാനുഗ്രവും കൊണ്ട് നമുക്കിതിനെ തീര്‍ച്ചയായും മറികടക്കാനാവും'- പട്നായിക് ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17വരെ അടച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഏറെ പ്രധാനമാണ്. അതിനാല്‍ കൃഷി, മൃഗപരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാമൂഹിക അകലം പാലിച്ച് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഡിഷയില്‍ ഇതുവരെ 42 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പേര് മരണപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."