കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം: പി.ജെ രാജേന്ദ്രന് മത്സരിക്കാനാകില്ല
കൊല്ലം: മരംമുറി വിവാദത്തെ തുടര്‍ന്ന് രാജിവച്ച കോര്പറേഷന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്. ജയന് പകരം പാര്‍ട്ടി നിയോഗിച്ച പി.ജെ രാജേന്ദ്രന് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാനാകില്ല. എസ്. ജയന് നേരത്തെ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചെങ്കിലും ആരോഗ്യ സ്ഥിരംസമിതിയില്‍ നിന്ന് രാജി നല്‍കിയത് മൂന്നുദിവസം മുന്‍പാണ്. ഇതിനകം തന്നെ അധ്യക്ഷന്‍ രാജിവച്ച ഒഴിവിലേക്കു തെരഞ്ഞെടുപ്പ് നടത്താന്‍ റിട്ടേണിങ് ഓഫിസറായ എ.ഡി.എമ്മിന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കുകയും ഇന്നു തെരഞ്ഞെടുപ്പ് നടത്താന്‍ നോട്ടിസ് നല്‍കുകയും ചെയ്തു.
വികസന സ്ഥിരംസമിതിയില്‍ അംഗമായിരുന്ന രാജേന്ദ്രനെ അവിടെ നിന്ന് രാജിവപ്പിച്ച് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയിലേയ്ക്ക് കൊïുവരാനായിരുന്നു സി.പി.എം ഉദ്ദേശിച്ചത്. എന്നാല്‍ ആരോഗ്യ സ്ഥിരംസമിതിയിലേക്ക് രാജേന്ദ്രനെ തിരഞ്ഞെടുക്കും മുന്‍പ് ചെയര്മാന് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം പുറത്തുവന്നതാണ് സി.പി.എമ്മിന് കുരുക്കായത്.
ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷമുïെങ്കിലും പാര്‍ട്ടി തീരുമാനിച്ചയാള്‍ ചെയര്‍മാനാകില്ലെന്ന് ഉറപ്പായി. പകരം തെരഞ്ഞെടുക്കുന്നയാളെ രാജിവയ്പ്പിച്ച ശേഷം പിന്നീട് രാജേന്ദ്രനെ കൊïുവരിക എന്നതു മാത്രമാണ് പോംവഴി. എസ്. ജയന്റെ അഭാവത്തിലും എല്‍.ഡി.എഫിന് നാലും യു.ഡി.എഫിന് രïും അംഗങ്ങളാണ് ആരോഗ്യ സ്ഥിരംസമിതിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."