പരിസ്ഥിതി ദിനത്തില്‍ വയല്‍ നികത്തിയ സംഘത്തെ കര്‍ഷകര്‍ പിടികൂടി റവന്യു അധികാരികള്‍ക്ക് കൈമാറി
ചങ്ങരംകുളം: പരിസ്ഥിതി ദിനത്തില്‍ ചിയ്യാനൂര്‍ പാടത്ത് ചകിരി ഉപയോഗിച്ച് വയല്‍ നികത്തിവന്ന സംഘത്തെ കര്‍ഷക കൂട്ടായ്മ പിടികൂടി റവന്യൂ അധികാരികള്‍ക്ക് കൈമാറി.
കുടിക്കാന്‍ പറ്റാത്ത വിധം പ്രദേശത്തെ കുടിവെള്ളം മലിനമാക്കുന്ന രീതിയില്‍ ലോഡ് കണക്കിന് ചകിരി ഉപയോഗിച്ച് വയല്‍ നികത്തി വന്നിരുന്ന സംഘത്തെ ചകിരി ലോഡുമായാണ് പ്രദേശത്തെ യുവ കര്‍ഷകസംഘം പിടികൂടി റവന്യു അധികൃതര്‍ക്ക് കൈമാറിയത്. സംസ്ഥാന പാതയോട് ചേര്‍ന്ന് ചിയ്യാനൂര്‍ പാടത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ആലങ്കോട് വില്ലേജിലെ വളയംകുളം എം.വി.എം സ്‌കൂളിന് സമീപം ചിയ്യാനൂര്‍ പാടത്താണ് ചകിരി ഉപയോഗിച്ച് നെല്‍വയല്‍ നികത്തല്‍ തകൃതിയായി നടക്കുന്നത്. സ്ഥലമുടമയായ പള്ളിക്കര സ്വദേശിയാണ് വയലുകള്‍ ചകിരി ഉപയോഗിച്ച് നികത്തി വന്നിരുന്നത്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ വച്ചാണ് പ്രവൃത്തികള്‍ നടത്തുന്നത്. കൊരട്ടിക്കരയുള്ള തേങ്ങാ സംഭരണ കേന്ദ്രത്തില്‍ നിന്നാണ് ചകിരി ലോറികളില്‍ കൊണ്ടുവരുന്നത്. ചകിരി നിരത്തിയതിനു മുകളില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് കൊണ്ട് വന്ന് നിരത്തുകയാണ് ചെയ്യുന്നത്.
പ്രദേശത്തെ യുവകര്‍ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പ് ഉള്ളതിനാല്‍ ഭൂമാഫിയ പുതിയ തന്ത്രങ്ങളുമായാണ് ഇറങ്ങിയിരിക്കുന്നത്. ലോഡ് കണക്കിന് ചകിരിത്തൊണ്ടും പ്ലാസ്റ്റിക് ചാക്കില്‍ മണ്ണ് നിറച്ചും ഓലയും മറ്റു പാഴ്‌വസ്തുക്കളും നിറച്ചിരിക്കുകയാണ്. രാത്രിയും പകലും കാറുകളിലും ലോറികളിലുമാണ് ചകിരി ഇറക്കുന്നത്. ഇതിലൊരു മിനിലോറിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത്.
തടഞ്ഞ ചകിരി ലോഡ് ആലങ്കോട് വില്ലേജ് ഓഫിസര്‍ കസ്റ്റഡിയിലെടുത്തു. റവന്യു വകുപ്പിനും കൃഷി വകുപ്പിനും ആരോഗ്യ വകുപ്പിനും പൊലിസിനും പരാതി നല്‍കി. പാടം നികത്തിയിരിക്കുന്ന ചകിരിത്തൊണ്ടുകള്‍ തിരികെ എടുത്ത് പാടം നെല്‍കൃഷിയോഗ്യമാക്കിത്തീര്‍ക്കാന്‍ വേണ്ട ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ചങ്ങരംകുളം മേഖലാ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി പറഞ്ഞു. നടപടികള്‍ ഇല്ലാത്ത പക്ഷം ശക്തമായ നടപടികളുമായി മുന്നോട്ട് പോവുമെന്ന് യുവകര്‍ഷക കൂട്ടായ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."