റോഡ് ഗതാഗത യോഗ്യമാക്കാന്‍ അവസാനം നാട്ടുകാര്‍ രംഗത്തിറങ്ങി
പുതുനഗരം: കള്ളിയമ്പാറ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഒടുവില്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി. നാല് വര്‍ഷങ്ങള്‍ക്കുമുമ്പ് നാല്പത് ലക്ഷത്തിധികം രൂപ വകയിരുത്തിയും റോഡ് പണികള്‍ നടപ്പിലാക്കാത്തതിനാല്‍ കുതിരമൂളി മുതല്‍ കള്ളിയമ്പാറവരെയുള്ള അഞ്ച് കിലോമീറ്ററോളം ദൈര്‍ഘ്യത്തിലുള്ള റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമല്ലാതായി മാറി.
തുടര്‍ന്ന് കഴിഞ്ഞ മാസം കുതിരമൂളി മുതല്‍ ഇടച്ചിറവരെയുള്ള പ്രദേശം നാല്പതിലക്ഷത്തിലക്ഷത്തിലധികം രൂപ ഉപയോഗിച്ച് ടാറിങ് നടത്തി. എന്നാല്‍ ഇടച്ചിറയില്നിന്നും കള്ളിയവമ്പാറ പ്രദേശത്തേക്കുള്ള റോഡ് ടാറിങ്ങ് നടക്കാത്തതിനാല്‍ ഓട്ടോറിക്ഷകള്‍ പോലും വരാത്ത അവസ്ഥ വീണ്ടും തുടരുകയാണുണ്ടായത്. തകര്‍ന്ന് റോഡിലൂടെയുള്ള യാത്ര വിദ്യര്‍ഥികള്‍ക്കും രോഗികള്‍ക്കും വന്ദുരിതയാത്രയായിമാറിയതോടെയാണ് കള്ളിയമ്പാറയിലെ യുവാക്കള്‍ രംഗത്തിറങ്ങി താല്കാലികമായി റോഡിലെ വര്ഗര്ത്തങ്ങള് നികത്തിയത്. എന്നാല്‍ ജില്ലാപഞ്ചായത്തിന്റെ ഉള്‍പെടെയുള്ള ഫണ്ട് വകയിരുത്തികൊണ്ടുള്ള റോഡ്ടാറിങ്ങ് നടത്തുന്നതിനുള്ള നടപടികള്ആരംഭിച്ചിട്ടുണ്ടെന്നും താമസിയാതെ ടാറിങ്ങ് ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് അംഗം സന്തോഷ്കുമാര്‍ പറഞ്ഞു.
മഴക്കു മുമ്പായി കള്ളിയമ്പാറയിലേക്കുള്ള റോഡ് ടാറിങ്ങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."