രാജിവച്ചത് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നെന്ന് കുറ്റിക്കോല്‍ പഞ്ചായത്ത് സ്വതന്ത്ര അംഗം
കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നു വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സുനീഷ് ജോസഫിനു രാജിവെക്കേണ്ടി വന്നത് കോണ്‍ഗ്രസ് നേതാക്കളും പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബി.ജെ.പി നേതാവും നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണെന്ന് സുനീഷ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ടവരും ബി.ജെ.പിയും ആര്.എസ്.പി അംഗത്തിന്റെയും സ്വതന്ത്രനായ സുനീഷ് ജോസഫിന്റെയും പിന്തുണയോടെയാണ് കുറ്റിക്കോല്‍ പഞ്ചായത്ത് ഭരിക്കുന്നത്. നേരത്തെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനവും സുനീഷ് രാജിവച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവും മറ്റും നിര്‍ബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറില്ലെന്നു പറഞ്ഞാണ് രാജിക്കത്ത് എഴുതി വാങ്ങിയത്. എന്നാല്‍ തന്റെ അനുവാദമില്ലാതെ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയും അംഗീകരിപ്പിക്കുകയുമായിരുന്നുവെന്നാണ് സുനീഷ് പറയുന്നത്.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സുനീഷ്, കോണ്‍ഗ്രസ് വിമതനായി മത്സരിച്ചാണ് വിജയിച്ചത്.
രാജി സ്വീകരിച്ചത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയതായും സുനീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."