HOME
DETAILS
MAL
മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കുടി കൊവിഡ് സ്ഥിരീകരിച്ചു
backup
April 10 2020 | 06:04 AM
മുംബൈ: മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കുടി കൊവിഡ് സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്സുമാര്‍ക്കും ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി.
ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന നഗരം മുംബൈ ആണ്.അതേ സമയം മഹാരാഷ്ട്രയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പല ആശുപത്രികളും പ്രതിസന്ധിയിലാവുകയാണ്.
കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി ധാരാവിയില്‍ പഴം പച്ചക്കറി കടകളടക്കം പൂട്ടാന്‍ കോര്പ്പറേഷന് ഉത്തരവിട്ടു.നാഷണല്‍ സ്പോര്‍ട്സ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയം ക്വാറന്റൈന് സെന്ററാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."