HOME
DETAILS
MAL
ജിയോളജിക്കല്‍ വിഭാഗം പരിശോധന നടത്തണമെന്ന്
backup
July 04 2016 | 03:07 AM
ഗൂഡല്ലൂര്‍: ഉരുള്‍ പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന കോക്കാല്‍ മലയില്‍ ജിയോളജിക്കല്‍ വിഭാഗം പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞ ദിവസം മലയില്‍ നിന്ന് ഭീമന്‍ പാറ താഴേക്ക് ഉരുണ്ടിറങ്ങിയതോടെയാണിത്. മലയുടെ താഴ് വാരത്ത് നൂറുകണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ പ്രദേശത്തുകാര്‍ ഭീതിയിലാണ്.
പ്രദേശത്തെ ഉരുള്‍പൊട്ടല്‍ സംഭന്ധിച്ച് ജിയോളജിക്കല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പഠനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ദിവസത്തെ പാറ വീഴ്ചയില്‍ പ്രദേശത്തെ സ്വാകാര്യ എസ്റ്റേറ്റില്‍ കാര്‍ഷിക വിളകള്‍ നശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."