വിദ്യാഭ്യാസ ലോണുകള്‍ നിഷേധിക്കുന്ന ബാങ്കുകള്‍ ഉപരോധിക്കുമെന്ന്
കല്‍പ്പറ്റ: ജില്ലയില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ലോണുകള്‍ നിഷേധിക്കുന്ന ബാങ്കുകള്‍ ഉപരോധിക്കുമെന്ന് പി.എസ്.യു ലെനിനിസ്റ്റ് യൂനിയന്‍ ജില്ലാ കണ്വന്ഷന് മുന്നറിയിപ്പ് നല്കി.
നഴ്സിങ് അടക്കമുള്ള ഉപരിപഠനത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളെ ഇല്ലാത്ത അംഗീകാരത്തിന്റെയും സൗകര്യത്തിന്റെയും പേരുപറഞ്ഞ് വഞ്ചിക്കുന്ന ജില്ലയിലെ വ്യാജ വിദ്യാഭ്യാസ ഏജന്‍സികളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് കണ്വന്ഷന് ആവശ്യപ്പെട്ടു. ആര്.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന കമ്മിറ്റിയംഗം മനോജ് വാലുമണ്ണില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റിനുതോമസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബെന്നി ചെറിയാന്, മേഴ്സി വര്‍ക്കി, ബിജു റാട്ടക്കൊല്ലി, ക്രിസ്റ്റീന ബെന്‍, കെ.ഇ എല്ഷ, സജിത ജയന് സംസാരിച്ചു.
പുതിയ ഭാരവാഹികളായി സ്റ്റിനുതോമസ് (പ്രസി), നിധിന് രാജ്, ആര്യ തോമസ്, എസ് പ്രദീപ് (വൈ.പ്രസി), കെ.ഇ എല്ഷ (സെക്ര), വിഷ്ണു ജയന്, അമൂല്യ സതീഷ്, പി.വി രമ്യ (ജോ.സെക്ര), വിഷ്ണു രവി (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."