സ്‌കൂള്‍ വാര്‍ഷിക ആഘോഷവും ബാലോത്സവവും
ചാലിയം: ചാലിയം ഗവ.ഫിഷറീസ് എല്‍.പി സ്‌കൂള്‍ 98 ാം വാര്‍ഷികാഘോഷവും അംങ്കണവാടികളിലെ കുട്ടികളുടെ ബാലോത്സവവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. ജമാല്‍ അധ്യക്ഷനായി. നടന്‍ ദിനേശ് പ്രസാദ് കീഴരിയൂര്‍ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്തംഗം ഭാനുമതി കക്കാട് പ്രതിഭകളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എന്‍.കെ ബിച്ചിക്കോയ ഉപഹാര സമര്‍പ്പണവും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷണ്‍മുഖന്‍ പിലാക്കാട്ട് സമ്മാനദാനവും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ മുഖ്യപ്രഭാഷണവും നടത്തി.
സ്റ്റാഫ് സെക്രട്ടറി എ. അബ്ദുറഹീം റിപ്പോര്‍ട്ട് വായിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി സബൂന ജലീല്‍, പഞ്ചായത്തംഗം എം. ഷഹര്‍ബാന്‍, അങ്കണവാടി അധ്യാപകരായ കെ. മോളി, എ.കെ സിന്ധു, സ്‌കൂള്‍ ലീഡര്‍ കെ.വി ഫാത്വിമ രഹന സംസാരിച്ചു. പ്രധാനാധ്യാപകന്‍ ഇ. വിശ്വനാഥന്‍ സ്വാഗതവും അധ്യാപിക ജെസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."