HOME
DETAILS
MAL
പെരുവയലില്‍ പശുവിനെ കെട്ടാന്‍ പോയയാള്‍ വെള്ളക്കുഴിയില്‍ വീണ് മരിച്ചു
backup
April 10 2020 | 17:04 PM
കുറ്റ്യാടി: പെരുവയലിലെ വെള്ളാട്ട്കണ്ടി അബ്ദുല്ല (55) യെ അടിവയല്‍ പാടശേഖരത്തിലെ വെള്ളക്കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് പശുവിനെ കെട്ടാന്‍ വെള്ളിയാഴ്ച രാവിലെ പോയതാണ്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പശുവിനെ വയലില്‍ തന്നെ കണ്ടെത്തി.
അതിനടുത്തു വെള്ളക്കുഴിക്കു സമീപം ചെരുപ്പ് കണ്ടതോടെയാണ് വെള്ളക്കുഴിയില്‍ പരിശോധന നടത്തിയത്. ലോക്ഡൗണായതിനാല്‍ ഇയാള്‍ കുഴിയില്‍ വീണത് പകല്‍ ആര്‍ക്കും കാണാനായില്ല. പച്ചക്കറി നനയ്ക്കാന്‍ കുഴിച്ച കുഴിയിലാണ് വീണത്. പിതാവ്: അയനിക്കല്‍ അമ്മദ്. ഭാര്യ: നാഗത്ത് പാത്തു.മൃദേഹം കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."