HOME
DETAILS

ഉത്തരദേശത്ത് വികസനം ലാസ്റ്റ് ബെഞ്ചിലാണ്

  
backup
April 11 2020 | 00:04 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d

 

കര്‍ണാടക അതിര്‍ത്തി അടച്ചതോടെ കാസര്‍കോട് ജില്ലയില്‍ ചികിത്സ ലഭ്യമാവാതെ മരണപ്പെട്ടവരുടെ എണ്ണം ഒരു ഡസന്‍ പിന്നിട്ടു. ഇതോടെ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ അപര്യാപ്തത വീണ്ടും ചര്‍ച്ചയാവുകയും പുതിയ സ്വകാര്യ സംരഭങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ സജീവമായിട്ടുമുണ്ട്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രികള്‍ക്ക് ബദലായി ജില്ലയില്‍ പുതിയ ആശുപത്രികള്‍ തുടങ്ങുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ അത് ഒരു പരിഹാരമല്ല. മറ്റ് ജില്ലകള്‍ക്ക് ആനുപാതികമായി പൊതുമേഖല സംവിധാനങ്ങള്‍ നേടിയെടുക്കാനുള്ള രാഷ്ട്രീയ സമരമാണ് കാസര്‍കോടിനാവശ്യം

.
ആരോഗ്യ മേഖലയില്‍ നിന്ന് ചര്‍ച്ച തുടങ്ങട്ടെ. വിദ്യാഭ്യാസ, ഗതാഗത, റവന്യൂ സംവിധാനങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ ചോദ്യങ്ങളായി അത് വികസിക്കട്ടെ. കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ 2012 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച പ്രഭാകരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ജില്ലയിലെ ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയെ പരിഹരിക്കാന്‍ 21,624 ലക്ഷം രൂപയുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കമ്മിഷന്റെ പ്രധാന ശുപാര്‍ശകളൊന്നും ഇതുവരെ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. കാസര്‍കോടിനേക്കാള്‍ രണ്ട് ലക്ഷത്തിലധികം ജനസംഖ്യ കുറഞ്ഞ പത്തനംതിട്ടയിലും ഇടുക്കിയിലും യഥാക്രമം 66 ളം 63 ഉം സര്‍ക്കാര്‍ ആശുപത്രികളുണ്ട്. എന്നാല്‍ 26 പി.എച്ച്.സിയും ആറ് കമ്യുണിറ്റി ഹെല്‍ത്ത് സെന്ററും ഉള്‍പ്പെടെ 57 ആശുപത്രികളാണ് കാസര്‍കോട് പ്രവര്‍ത്തിക്കുന്നത്. 2018 - 19 വര്‍ഷത്തിലെ കണക്കനുസരിച്ച് ആരോഗ്യവകുപ്പിന് കീഴിലെ ആശുപത്രികളില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് ശസ്ത്രക്രിയ നടന്നത് കാസര്‍കോടാണ്. 4,551 മേജറും 6,808 മൈനറും ഉള്‍പ്പെടെ 11,359 ശസ്ത്രക്രിയകളാണ് ജില്ലയില്‍ നടന്നത്. പിന്നോക്ക ജില്ലയായ വയനാട് 30,000 ത്തിലധികം ശസ്ത്രക്രിയ നടന്നിടത്താണ് കാസര്‍കോട് അതിന്റെ മൂന്നിലൊന്ന് മാത്രം നടക്കുന്നത്. മഞ്ചേരി, പാലക്കാട് മെഡിക്കല്‍ കോളജുകള്‍ക്കൊപ്പം പ്രഖ്യാപിക്കപ്പെട്ട കാസര്‍കോട് മെഡിക്കല്‍ കോളജിന് 2013 നവംബറിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടത്. 2015 ല്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് പ്രഖ്യാപിക്കപ്പെട്ട ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ പണി ഇപ്പോഴാണ് പൂര്‍ത്തിയാവുന്നത്. മറ്റ് രണ്ട് കോളജുകളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും ഇഴഞ്ഞ് നീങ്ങുന്ന കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ വിഷയത്തില്‍ നിരവധി സമരങ്ങളും നടന്നിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തിച്ച് തുടങ്ങിയ മെഡിക്കല്‍ കോളജ് താമസിയാതെ സമ്പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.


കാസര്‍കോടിനേക്കാള്‍ കുറവ് ജനസംഖ്യയുള്ള പത്തനംതിട്ടയിലും ഇടുക്കിയിലും യഥാക്രമം ആറും അഞ്ചും താലൂക്കുകളുള്ളപ്പോള്‍ കാസര്‍കോട് നാല് താലൂക്ക് മാത്രമാണുള്ളത്. അതില്‍ രണ്ട് താലൂക്ക് അനുവദിക്കപ്പെട്ടത് ഏഴ് വര്‍ഷം മുമ്പ് മാത്രമാണ്. പത്തനംതിട്ടയില്‍ 53 ഗ്രാമപഞ്ചായത്തും നാല് മുന്‍സിപ്പാലിറ്റികളുമുള്ളപ്പോള്‍ കാസര്‍കോട് 38 ഗ്രാമപഞ്ചായത്തുകളും മൂന്ന് മുന്‍സിപ്പാലികളുമാണുള്ളത്.
എയ്ഡഡ് മേഖലയിലെ 217 ഉം അണ്‍ എയ്ഡഡ് മേഖലയിലെ 71 ഉം ഉള്‍പ്പെടെ 591 (എല്‍.പി, യു.പി, ഹൈസ്‌കൂള്‍) സ്‌കൂളുകളാണ് ജില്ലയിലുള്ളത്. പത്തനംതിട്ടയില്‍ 737 സ്‌കൂളുകളുണ്ട്. ജില്ലയില്‍ ശരാശരി 12,000 വിദ്യാര്‍ഥികള്‍ പ്ലസ് ടു പാസാവുമ്പോള്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡിഗ്രി സീറ്റുകളുള്ളത് 1,230 മാത്രമാണ്. 11.10 ശതമാനമാണ് അനുപാതം. കോട്ടയത്ത് 38 ഉം പത്തനംതിട്ടയില്‍ 42 ഉം കൊല്ലത്ത് 24 ഉം ശതമാനം അനുപാതമുള്ളപ്പോഴാണ് കാസര്‍കോട് 11 ഉം കണ്ണൂര്‍ 16 ഉം ശതമാനത്തില്‍ നില്‍ക്കുന്നത്.


കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വലിയ ഭൂപ്രദേശങ്ങളുള്ള കാസര്‍കോടില്‍ 21,707 ജലവിതരണ കണക്ഷനുകളും 3782 പൊതു പൈപ്പുകളുമാണുള്ളത്. പത്തനംതിട്ടയിലും ഇടുക്കിയിലും യഥാക്രമം 104448, 35627 ജലവിതരണ കണക്ഷനകളും 13107, 3405 പൊതു പൈപ്പുകളുമുണ്ട്. കാസര്‍കോട് 8.62 കി.മീ ല്‍ ഒരു പോസ്റ്റ് ഓഫിസുള്ളപ്പോള്‍ കോട്ടയത്ത് 5.47 ഉം ആലപ്പുഴയില്‍ 4.71 ഉം കൊല്ലത്ത് 6.84 ഉം കി.മീറ്ററായി ചുരുങ്ങുന്നു.


കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കാതെ കണ്ണൂരില്‍ സര്‍വിസ് അവസാനിപ്പിക്കുന്ന നാല് പ്രതിദിന എക്‌സ്പ്രസ് ട്രെയിനുകളുണ്ട്. പിറ്റ്‌ലൈന്‍ സംവിധാനം വികസിപ്പിച്ചാല്‍ ഈ വണ്ടികള്‍ കാസര്‍കോട് എത്തിക്കാനാവും. രാത്രി 8.15 ന് നേത്രാവതി എക്‌സ്പ്രസ് പുറപ്പെട്ടാല്‍ നാല് മണിക്കൂര്‍ നേരത്തേക്ക് കാസര്‍കോട് ഭാഗത്തേക്ക് ട്രെയിനില്ല. കാഞ്ഞങ്ങാട് പാണത്തൂര്‍ കണിയൂര്‍ റെയില്‍വേ പാത എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 90 കി.മീ ദൈര്‍ഘ്യമുള്ള പാത യാഥാര്‍ഥ്യമായാല്‍ വടക്കേ മലബാറുകാര്‍ക്ക് ബംഗളൂരു യാത്രാ സമയം പകുതിയോളം കുറയും. എന്നാല്‍ ഇതുവരെ പാതയുടെ പ്രാഥമികഘട്ടം മറികടക്കാന്‍ പോലും സാധിച്ചില്ല.


കള്ളക്കടത്തും അക്രമങ്ങളും വെട്ടിപ്പുമായി നടക്കുന്നവര്‍ എന്ന കുപ്രചാരണത്തിന്റെ പിടിയില്‍ നിന്ന് പലപ്പോഴും കാസര്‍കോട് മോചിക്കപ്പെടാറില്ല. പല ചര്‍ച്ചകളും മുന്‍വിധികളില്‍ നിന്നും പൊതുബോധ നിര്‍മിതിയില്‍ നിന്നും രൂപപ്പെടുന്നതാണ്. എല്ലാ നാട്ടിലേയും പോലെ കാസര്‍കോടും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടാവാം. അതിനപ്പുറത്ത് പര്‍വതീകരിക്കാന്‍ ഒന്നുമില്ല എന്നതാണ് വസ്തുത. 2019 ലെ കേരള പൊലിസ് ക്രൈം റെക്കോര്‍ഡനുസരിച്ച് കൊലപാതകങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളിലും സംസ്ഥാനത്തെ ഏറ്റവും പിറകിലുള്ള ജില്ലകളിലാണ് കാസര്‍കോടിന്റെ സ്ഥാനം. ഗള്‍ഫ് പണത്തിന്റെ ധൂര്‍ത്തില്‍ നിഗളിക്കുന്ന അപരിഷ്‌കൃതരായാണ് പലപ്പോഴും കലാസാഹിത്യ മേഖലയും മാധ്യമങ്ങളും കാസര്‍കോടിനെ സമീപിച്ചത്. ഭാഷാ വൈവിധ്യവും സാംസ്‌കാരിക പൈതൃകവും കൊണ്ട് സമ്പന്നമായ ഈ ജില്ലയെ വികസനത്തില്‍ മുന്നിലെത്തിക്കാന്‍ നേരത്തെ സൂചിപ്പിച്ച മുന്‍വിധികള്‍ മറ്റാതെ സാധ്യമല്ല.


പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കി കയറ്റിയയക്കാനുള്ള കേന്ദ്രമായാണ് ഉദ്യോഗസ്ഥര്‍ പലപ്പോഴും കാസര്‍കോടിനെ സമീപിക്കാറുള്ളത്. സമ്പൂര്‍ണ ജില്ലയായി പ്രഖ്യാപിച്ചിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളിലെ ശൈശവഘട്ടം പിന്നിടാന്‍ സാധിക്കാത്തത് ജനപ്രതിനിധികളുടെ കഴിവുകേടാണ്. കാസര്‍കോടിനെ നിരന്തരമായി അവഗണിക്കുന്ന ഭരണകൂട വികസന വിവേചന ഭീകരതക്കെതിരേ രാഷ്ട്രീയ സമരങ്ങള്‍ ശക്തിപ്പെടേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago