HOME
DETAILS

രാജ്യസഭാ സീറ്റ്: കോണ്‍ഗ്രസില്‍ കലാപം

  
backup
June 07 2018 | 19:06 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d

തിരുവനന്തപുരം: ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു നല്‍കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസില്‍ കലാപം. കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് വിട്ടുകൊടുക്കുന്നതിനെതിരേ മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍ പരസ്യമായി തന്നെ രംഗത്തു വന്നു. ചില യുവ നേതാക്കളും നേതൃത്വത്തിനെതിരേ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
സീറ്റ് മാണിക്കു നല്‍കിയ നടപടി ആത്മഹത്യാപരമാണെന്ന് സുധീരന്‍ പറഞ്ഞു. ഇതു കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തും. അപ്രതീക്ഷിതവും അവിശ്വസനീയവുമായ ഈ തീരുമാനം കോണ്‍ഗ്രസിനെ തകര്‍ക്കും. യു.ഡി.എഫിനെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. അതിന് ആദ്യം കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസിനെ തകര്‍ത്ത് എങ്ങനെ യു.ഡി.എഫിനെ ശക്തിപ്പെടുത്തും? കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ നേതാക്കള്‍ പണയംവച്ചു. പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെട്ടിരിക്കുകയാണ്. ഇതിനു കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരും. തീരുമാനത്തില്‍ കടുത്ത വേദനയുണ്ടെന്നും സുധീരന്‍ പ്രതികരിച്ചു.
സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയേക്കുമെന്ന വാര്‍ത്ത വന്ന സമയത്തു തന്നെ സുധീരന്‍ ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കെ.എം മാണി ഇപ്പോള്‍ യു.ഡി.എഫ് ഘടകകക്ഷി അല്ലെന്നും മുന്നണിക്കു പുറത്തുള്ള ഒരു പാര്‍ട്ടിക്ക് സീറ്റ് നല്‍കേണ്ടതില്ലെന്നും നല്‍കിയാല്‍ മാണി ഭാവിയില്‍ മുന്നണിയുമായി സഹകരിക്കുന്ന കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കുമെന്ന വ്യക്തതയില്ലെന്നും അദ്ദേഹം നേതാക്കളോടു പറഞ്ഞിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് സുധീരന്‍ പരസ്യമായി പ്രതികരിച്ചത്. പ്രതികരിക്കുന്നതിനു മുമ്പ് സുധീരന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
നേതൃത്വത്തിന്റെ തീരുമാനത്തില്‍ യൂത്ത് കോണ്‍ഗ്രസും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പണയപ്പെടുത്തി മാണിയെ മുന്നണിയില്‍ കൊണ്ടുവരേണ്ടതില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയ പോലെയാണ് സംഭവിച്ചതെന്നായിരുന്നു വാര്‍ത്ത പുറത്തുവന്നപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.
ഇന്നത്തെ സാഹചര്യത്തില്‍ കോരളത്തില്‍നിന്ന് രാജ്യസഭയിലെത്തേണ്ടത് കോണ്‍ഗ്രസിന്റെ ശബ്ദമാണെന്ന് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ കെ.സി ജോസഫ് അഭിപ്രായപ്പെട്ടു. കേരളത്തില്‍നിന്ന് രാജ്യസഭയില്‍ എത്തേണ്ടത് കോണ്‍ഗ്രസ് ശബ്ദമാണെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എയും പറഞ്ഞു. ഇതിലൊരു വിട്ടു വീഴ്ചയെപ്പറ്റി ചിന്തിക്കാന്‍ പോലുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ വിഷയത്തില്‍ മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സ്വീകരിച്ച നിലപാടിനെതിരേയും പാര്‍ട്ടിയില്‍ വിമര്‍ശനമുയരുന്നുണ്ട്. ലീഗിന്റെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ വഴങ്ങേണ്ടിയിരുന്നില്ലെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി മാണിയെ മുന്നണിയില്‍ കൊണ്ടുവന്നാല്‍ ഭാവിയില്‍ മാണിയും ലീഗും ചേര്‍ന്ന് യു.ഡി.എഫിനകത്ത് കുറുമുന്നണി രൂപപ്പെടാനിടയുണ്ടെന്ന ആശങ്കയുണ്ടെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ പറയുന്നു.


കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ: ഹസന്‍

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതിന് പുറമേ കോട്ടയം ലോക്‌സഭാ സീറ്റിലും കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. കേരള കോണ്‍ഗ്രസിന്റെ യു.ഡി.എഫ് പ്രവേശനം കോണ്‍ഗ്രസിലും യു.ഡി.എഫിലും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണെന്നും ഹസന്‍ പറഞ്ഞു.


തീരുമാനം നിരാശാജനകം: ബല്‍റാം

മലപ്പുറം: കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള നേതാക്കളുടെ തീരുമാനം നിരാശാജനകമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. യു.ഡി.എഫില്‍ പോലുമില്ലാത്ത മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതിനെ ശക്തമായി എതിര്‍ക്കുന്നതായും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഇത് സാധാരണ പ്രവര്‍ത്തകരുടെ വികാരത്തെ ഒറ്റുകൊടുക്കലാണ്. തീരുമാനം എത്രയും വേഗം പുന:പരിശോധിക്കണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  4 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  31 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  39 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago