ഇറാഖില്‍ രഹസ്യായുധ കേന്ദ്രത്തില്‍ സ്‌ഫോടനം: 18 മരണം
ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ രഹസ്യായുധ കേന്ദ്രത്തിലുണ്ടായ സഫോടനത്തില്‍ 18 പേര്‍ മരിച്ചു. 90 പേര്‍ക്ക് പരുക്കേറ്റു. ശീഈ വിഭാഗത്തിന്ന് ഭൂരിപക്ഷമുള്ള സദര്‍ സിറ്റി ജില്ലയിലാണ് ബുധനാഴ്ച രാത്രി സ്‌ഫോടനമുണ്ടായത്. ആയുധ സാമഗ്രികളാണ് പൊട്ടിത്തെറിച്ചതെന്നും സഫോടനത്തില്‍ ശിഈ പള്ളി തകര്‍ന്നുവെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.
എന്നാല്‍ രഹസ്യായുധ കേന്ദ്രം എവിടെയാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ പള്ളിയുടെ അകത്തായിരുന്നു ആയുധ കേന്ദ്രമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.ശീഈ പണ്ഡിതനായ മുഖ്തദ അല്‍ സദറിനെ പിന്തുണക്കുന്ന വിഭാഗത്തിന്റെ കീഴിലായിരുന്നു പള്ളി പ്രവര്‍ത്തിച്ചിരുന്നത്.
സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചുവെന്നും ആയുധങ്ങള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നും ഇറാഖ് ആഭ്യന്തമന്ത്രാലയം അറിയിച്ചു. ഗ്രനേഡുകള്‍, ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടന വസ്തുക്കള്‍ രഹസ്യ കേന്ദ്രത്തില്‍ നിന്ന് കാറിലേക്ക് മാറ്റുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ത്ീവ്രവാദ ആക്രമണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് മന്ത്രാലയം തയാറായില്ല.
വെടിക്കോപ്പുകള്‍ പള്ളിക്കകത്താണ് സൂക്ഷിച്ചതെന്നും ഇത് പൊട്ടിത്തെറിച്ചാണ് തങ്ങളുടെ വീടുകള്‍ തകര്‍ന്നതെന്നും തദ്ദേശവാസിയായ ഉമ്മ് അഹമ്മദ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം സദറിന്റെ അനുയായികള്‍ക്കാണ്. അവരാണ് തങ്ങളുടെ വീടും വസ്തുക്കളും തകര്‍ത്തതെന്ന് ഉമ്മ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്തദ അല്‍ സദറിന്റെ ശക്തി കേന്ദ്രമാണ് സദര്‍ സിറ്റി. പാര്‍ലമെന്റിലേക്ക് കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ 328 സീ്റ്റുകളില്‍ 54 സീറ്റുകള്‍ സദറിന്റെ അനുയായികള്‍ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."