വ്യാജ വാര്‍ത്തയില്‍ ആശങ്കയിലായി ജനം
കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ കൊലപാതക, ഹര്‍ത്താല്‍ വാര്‍ത്തകളില്‍ ജനങ്ങള്‍ ആശങ്കയിലായി. ശനിയാഴ്ച അര്‍ധരാത്രിയോടെയാണു വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് മാധ്യമങ്ങളിലൂടെയാണു വ്യാജ വാര്‍ത്ത പ്രചാരിച്ചത്. അഞ്ചരക്കണ്ടിയില്‍ കഴിഞ്ഞദിവസം വെട്ടേറ്റയാള്‍ കൊല്ലപ്പെട്ടുവെന്നും നാളെ ജില്ലയില്‍ ഹര്‍ത്താല്‍ എന്നുമായിരുന്നു ശനിയാഴ്ച രാത്രി മുതല്‍ പ്രചരിച്ച വാര്‍ത്ത. വാര്‍ത്തയുടെ വാസ്തവം അറിയാതെ സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണു വ്യാജ വാര്‍ത്ത പ്രചരിച്ചത്. വാര്‍ത്തയ്ക്കൊപ്പം ഫോട്ടോയും പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം അഞ്ചരക്കണ്ടി തട്ടാരിയില്‍ ആക്രമണത്തിന് ഇരയായാളുടെ ചിത്രമാണു വ്യാജ വാര്‍ത്തയ്ക്കൊപ്പം പ്രചരിച്ചത്. ഇതാണു വാര്‍ത്തയില്‍ വാസ്തമുണ്ടെന്നു പലരും തെറ്റിദ്ധരിച്ചത്. സംഭവത്തിന്റെ യാഥാര്‍ഥ്യമറിയാന്‍ ഇന്നലെ രാവിലെ മുതല്‍ നിരവധി പേരാണു മാധ്യമ ഓഫിസുകളില്‍ വിളിച്ചത്. അതേസമയം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി എസ്.പി ജി. ശിവവിക്രം സുപ്രഭാതത്തോടു പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."