കിണറും ടാങ്കും ഉണ്ടെങ്കിലും ദുരിതത്തിന് അറുതിയില്ല
ആയംപാറ: ഉരുളങ്കോടി കോളനിയിലെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെ നാല്പതോളം കുടുംബംങ്ങളാണു കുടിവെള്ളത്തിനു വേണ്ടി നെട്ടോട്ടമോടുന്നത്.
കോളനിയില്‍ സ്ഥാപിച്ച കുഴല്‍ക്കിണറില്‍ ഒരു തുള്ളിവെള്ളം പോലുമില്ലാതെ വന്നതോടെ കടുത്ത വേനലില്‍ ഇവര്‍ അനുഭവിക്കുന്ന കടുത്ത ദുരിതം കാണാന്‍ അധികൃതര്‍ തയാറാവുന്നില്ല. ഇവര്‍ക്കു കുടിവെള്ളം നല്കുന്നതിനു വേണ്ടി ഒരു ടാങ്ക് ഈ കോളനിയില്‍ വച്ചിട്ടുണ്ടെങ്കിലും ഇതില്‍ വെള്ളം നിറക്കേണ്ടത് ആരെന്ന ചോദ്യത്തിനും അധികൃതര്‍ക്ക് ഉത്തരമില്ല.
ഇതോടെ ഈ ടാങ്കിനെ നോക്കി നെടുവീര്‍പ്പിടേണ്ട അവസ്ഥയിലാണു കോളനിയിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആളുകള്‍. വെള്ളത്തിനു വേണ്ടിയുള്ള ഇവരുടെ ആവശ്യത്തിനു മുന്നില്‍ പഞ്ചായത്ത് അധികൃതര്‍ക്കും ഒന്നും ചെയ്യാനില്ലെന്ന ഉത്തരമാണ് ഇവര്‍ക്കു ലഭിച്ചത്.
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ വിവിധ കോളനികളിലെ അവസ്ഥയും ഇതു ന്നെയാണ്. പഞ്ചായത്ത് ആസ്ഥാന പരിസരത്തെ കോളനിയില്‍ പോലും ജലവിതരണം കാര്യക്ഷമമല്ലാത്ത അവസ്ഥയിലാണു കാര്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."