നോവറിയാനുള്ള കാലം
സത്യവിശ്വാസമെന്നതാണ് ഇസ്‌ലാമിക വ്യവസ്ഥയുടെ മൂലശില. സത്യവിശ്വാസികളുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും കരുണയുടെയും സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും നാളുകള്‍. മനുഷ്യന്‍ മനുഷ്യനെയും പരിസ്ഥിതിയേയും സര്‍വോപരി പ്രപഞ്ചത്തിന്റെ സര്‍വചരാചരങ്ങളേയും സ്‌നേഹിക്കുവാനും പരിചരിക്കാനും നിലനിര്‍ത്താനും ആവശ്യമായ ജീവിത ശൈലിയിലേക്ക് എത്തിപ്പെടാനുമുളള പരിശീലനത്തിന്റെ പരിശുദ്ധിയുടെ നാളുകളാണ് വിശുദ്ധ റമദാന്‍. സാമൂഹികനീതിയും സമത്വവും ഉറപ്പു വരുത്താന്‍പ്രവാചകന്‍ പ്രബോധനം ചെയ്തത് സാഹോദര്യത്തിന്റെ പെരുമയാണ്. അസമത്വവും സ്പര്‍ദ്ദയും വിദ്വേഷവും പകയും തുടങ്ങി അധാര്‍മികത കൈവെടിയാനും ധര്‍മത്തിന്റെ പാതയില്‍ ജീവിതം നയിക്കുവാനും നമ്മെ പ്രേരിപ്പിക്കുന്നു.
റമദാന്‍ നാളുകളില്‍ ജാതിമത വ്യത്യാസമില്ലാതെ, ഉച്ചനീചത്വങ്ങളില്ലാതെ, സാഹോദര്യത്തിന്റെ വിശാലമായ ആശയം പരക്കെ പ്രചരിപ്പിക്കുന്ന നോമ്പുതുറ സവിശേഷമാണ്. മനുഷ്യന്‍ അയല്‍പക്കക്കാരോട് ദയവുളളവനും കടംവാങ്ങിയവനോട് ഔദാര്യമുള്ളവനുമായിരിക്കണം. സാധുക്കള്‍ക്ക് ദാനം ചെയ്യുക, പകല്‍ മുഴുവന്‍ ഉപവാസമിരിക്കുക എന്നിവ റമദാന്‍ മാസത്തില്‍ പാലിക്കേണ്ട ശാസനകളാണ്. പഠനങ്ങളില്‍ ഏറ്റവുംപ്രധാനപ്പെട്ടതും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതുമാണ് അനുഭവത്തിലൂടെയുളള പഠനം. പ്രസംഗത്തിനപ്പുറം പ്രവര്‍ത്തിക്കുക എന്ന തത്വം വിശപ്പിന്റെയും പട്ടിണിയുടെയും കാഠിന്യവും തീഷ്ണതയും അനുഭവിച്ചറിയുക, ഉളളവന്‍ ഇല്ലാത്തവനു നല്‍കുക എന്ന തത്വം പ്രവൃത്തിപഥത്തിലെത്തിക്കുക തുടങ്ങിയ ഉല്‍കൃഷ്ട സന്ദേശം മനുഷ്യന്‍ അനുഭവിച്ചും പ്രവര്‍ത്തിച്ചും യഥാര്‍ഥ്യമാക്കുന്ന വിശുദ്ധിയുടെ നാളുകളാണ് റമദാന്‍. ലളിത ജീവിതത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു നബി തിരുമേനി. അപരിഷ്‌കൃത തത്വത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അഗാധഗര്‍ത്തങ്ങളില്‍ നിന്ന് ധാര്‍മികതയുടെയും അത്യാധുനികതയുടെയും ഉന്നതസ്ഥാനത്തേക്ക് ഒരു സമൂഹത്തെ നയിച്ചു .
പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ആശയാഭിലാഷങ്ങള്‍ മനസിലാക്കി അവരിലാരാളായി മാറി. റമദാന്റെ പൊരുളും അതുതന്നെയാണ്. താന്‍ വിശ്വസിക്കുന്ന സമൂഹത്തിനൊപ്പം അവരുടെ സുഖ-ദുഃഖത്തില്‍ പങ്കാളിയായി അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി ധാര്‍മികതയുടെ പാതയില്‍ മുന്നേറാനുളള പരിശീലന കാലഘട്ടം. റമദാന്‍നാളുകള്‍ പരിശീലന കാലമാണ്. റമദാനില്‍ കൈവരിക്കുന്ന അനുഭവവും പരിചരണവും ഈദുല്‍ഫിത്വര്‍ ആഘോഷങ്ങളോടൊപ്പം അവസാനിക്കേണ്ടതല്ല. അടുത്ത റമദാന്‍ വരെയും ജീവിതകാലം മുഴുവനും അനുവര്‍ത്തിക്കേണ്ട പാഠങ്ങളാണ് ഉള്‍ക്കൊളളുന്നത്. റമദാന്‍ നാളുകളില്‍ പാലിക്കുന്ന ജീവിത ശൈലി മനുഷ്യന്റെ ശാരീരികവും മാനസികവും ഭൗതികവും ആത്മീയവുമായ ഔന്നത്യത്തിനുതകുന്നതാണ്. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുന്ന, എല്ലാവരും ഒത്തൊരുമയോടെ സുഖ-ദുഃഖങ്ങള്‍ പങ്കുവയ്ക്കുന്ന വലുപ്പ-ചെറുപ്പമില്ലാതെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് നോമ്പു തുറക്കുന്ന നന്മയുടെ നാളുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."