HOME
DETAILS

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

  
ജലീല്‍ അരൂക്കുറ്റി
November 04, 2024 | 3:32 AM

Kerala State School Sports Meet 2024 Lights Up Kochi with Grand Opening Ceremony

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് മെട്രോ നഗരിയില്‍ തിരിതെളിയും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 66ാമത് കായിക മാമാങ്കത്തിന് ഒരിടവേളയ്ക്കുശേഷം കൊച്ചി സാക്ഷ്യംവഹിക്കുമ്പോള്‍ പുതുമകളും പ്രതീക്ഷകളും ഏറെയാണ്. 

വിദേശ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തം, ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക മത്സരം, ഒളിംപിക്‌സ് മാതൃകയില്‍ അത്‌ലറ്റിക്‌സ്  ഗെയിംസ് മത്സരങ്ങള്‍, ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി എന്നിവ ഇത്തവണത്തെ മീറ്റിന്റെ സവിശേഷതകളാണ്. 

കായിക മേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര താരം മമ്മൂട്ടി നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാന്‍ഡ് അംബാസഡര്‍ ഒളിംപ്യന്‍ പി.ആര്‍ ശ്രീജേഷും ചേര്‍ന്ന് ദീപശിഖ തെളിയിക്കുന്നതോടെ മേളയ്ക്ക് തുടക്കമാകും. എറണാകുളം ജില്ലയിലെ 17 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. 

3500 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റും ആലുവ മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള 32 സ്‌കൂളുകളില്‍ നിന്നുള്ള 4,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടും. ചാംപ്യന്മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫിയുമായുള്ള ഘോഷയാത്ര ഇന്നലെ എറണാകുളം ജില്ലയില്‍ പര്യടനം നടത്തി. ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറയില്‍ നിന്ന് ആരംഭിക്കുന്ന സംയുക്ത ഘോഷയാത്രയില്‍ ദീപശിഖയും അണിചേരും. ഘോഷയാത്ര ഫോര്‍ട്ടുകൊച്ചി, ഓച്ചന്തുരുത്ത് വഴി ഉച്ചയ്ക്ക് എറണാകുളത്ത് എത്തിച്ചേരും. പിന്നീട് ഉദ്ഘാടന നഗരിയിലേക്ക് ആനയിക്കും.

The 66th Kerala State School Sports Meet kicks off in Kochi today, with thrilling sports events, including international student participation, para-athletic competitions, and Olympic-style athletic games.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  a day ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  a day ago
No Image

തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്: പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി അംഗീകാരം നൽകി

Kerala
  •  a day ago
No Image

സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്

uae
  •  a day ago
No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു നൽകി: വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല

Kerala
  •  a day ago
No Image

യുപിഐ വഴി മെസേജ് അയച്ച് പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റിൽ

crime
  •  a day ago
No Image

ലോകകപ്പ് യോഗ്യതാ മത്സരം: അച്ചടക്ക നടപടി നേരിട്ട് യുഎഇ, ഖത്തർ ടീം ഒഫീഷ്യൽസ്

uae
  •  a day ago
No Image

മലപ്പുറത്ത് സ്‌കൂൾ വാനിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഭാര്യയെ കൊലപ്പെടുത്തി 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ

crime
  •  a day ago
No Image

ടേക്ക് ഓഫിനിടെ ബ്രേക്കിംഗ് സിസ്റ്റത്തിന് തകരാർ; കുവൈത്ത് എയർവേയ്‌സ് വിമാനം വൈകി

Kuwait
  •  a day ago