HOME
DETAILS

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

  
November 03 2024 | 13:11 PM

Kuwait National Petroleum Company Marks Volunteer Day

കുവൈത്ത് സിറ്റി: ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടു  പിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി (KNPC) ശനിയാഴ്ച ജഹ്‌റ റിസര്‍വില്‍ സംഘടിപ്പിച്ച വോളണ്ടിയര്‍ ദിനത്തിന്റെ ഭാഗമായാണ് തൈകള്‍ നട്ടുപിടിപ്പിച്ചത്. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍, ജനറല്‍ അതോറിറ്റി ഫോര്‍ എന്‍വയോണ്‍മെന്റ്, വോളണ്ടിയര്‍ സീക്കിംഗ് ടീം, അല്‍ഷാമിയ യൂത്ത് സെന്റര്‍ എന്നിവര്‍ സഹകരിച്ചായിരുന്നു പരിപാടി. കുവൈത്ത് നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്റെ സിഇഒ ശൈഖ് നവാഫ് അല്‍സൗദ്, കമ്പനിയുടെ സിഇഒ ദഹാ അല്‍ഖാതിബ്, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, കോര്‍പ്പറേഷനിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുത്തു.

കുവൈത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ തങ്ങള്‍ ഗൗരവമായ ശ്രമങ്ങള്‍ തുടരുമെന്ന് ശൈഖ് നവാഫ് അല്‍സൗദ് വ്യക്തമാക്കി. കണ്ടല്‍ ചെടിയുടെ വലിയ പാരിസ്ഥിതിക പ്രാധാന്യത്തെ പ്രശംസിച്ച അദ്ദേഹം  പ്രത്യേകിച്ച് മറ്റ് ഏത് ചെടിയെക്കാളും ഏകദേശം 4 മുതല്‍ 5 മടങ്ങ് വരെ ചുറ്റുപാടുള്ള പരിസ്ഥിതിയില്‍ നിന്ന് കാര്‍ബണ്‍ ആഗിരണം ചെയ്യാനുള്ള അതിന്റെ കഴിവിനെക്കുറിച്ചും എടുത്തു പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യം കൈവരിക്കുന്നതിനായി കണ്ടലിന്റെ കൃഷി വികസിപ്പിക്കുന്നതിനുള്ള ആഗോള പ്രവണത ഇരട്ടിയാക്കിയിട്ടുണ്ടെന്നും, ഇത് കുവൈത്ത് എണ്ണ മേഖലയുടെ 2050 ലെ ഊര്‍ജ്ജ പരിവര്‍ത്തന തന്ത്രത്തോട് വളരെ അടുത്തു നില്‍ക്കുന്നതാണെന്നും അല്‍സൗദ് കൂട്ടിച്ചേര്‍ത്തു.

The Kuwait National Petroleum Company observed Volunteer Day by organizing a mangrove plantation drive at Jahra Reserve, where 1,000 saplings were planted to promote environmental conservation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  9 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  9 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  9 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  9 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  9 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  9 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  9 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  9 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  9 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  9 days ago