HOME
DETAILS

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

  
Web Desk
November 03, 2024 | 11:52 AM

Confidential Documents Leaked from Netanyahus Office

ടെല്‍അവീവ്: ഗസ്സയിലും ലബനാനിലും ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസിലെ സുപ്രധാന  രേഖകള്‍ ചോര്‍ന്നു. യുദ്ധ ലക്ഷ്യങ്ങള്‍ നേടുന്നതുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ന്നത് ഇസ്‌റാഈല്‍ ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തു. പൊലിസും സൈന്യവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് നടപടി.

ജര്‍മന്‍ ന്യൂസ് സൈറ്റ് ബില്‍ഡിനാണ് വിവരങ്ങള്‍ ചോര്‍ന്നുകിട്ടിയത്. ഹമാസ് തടവിലുള്ള ബന്ദികളെ എന്തു ചെയ്യാനാണ് യഹ്‌യ സിന്‍വാര്‍ പദ്ധതിയിടുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത് രഹസ്യ വിവരങ്ങള്‍ ചോര്‍ന്നുകിട്ടിയ ശേഷമാണ്.

അറസ്റ്റിലായവരാരും പ്രധാനമന്ത്രിയുടെ ഓഫിസിലുള്ള ജീവനക്കാരല്ലെന്നാണ് നെതന്യാഹു പറയുന്നത്. അതേസമയം ഇതിലൊരാള്‍ നെതന്യാഹുവിന്റെ ഓഫിസില്‍ ജോലിചെയ്തിരുന്ന വക്താവാണെന്ന് വൈ നെറ്റ് റിപ്പോര്‍ട്ട് ചെയ്തു. സൈനിക രഹസ്യങ്ങള്‍ അറിയാവുന്നവിധം നെതന്യാഹുവിനൊപ്പം പല യോഗങ്ങളിലും ഇയാള്‍ ഉണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago