രാജഭരണകാലത്തെ കാവല്‍ നിലയത്തിന് ശനിദശ
കാട്ടാക്കട: രാജഭരണകാലത്ത് തുടങ്ങിയതാണ് ഈ കാവല്‍നിലയം. അന്ന് അക്രമികളേയും സാമൂഹ്യവിരുദ്ധരേയും ഒതുക്കാന്‍ വേണ്ടി സ്ഥാപിച്ച കാട്ടാക്കട പൊലിസ് സ്റ്റേഷന്‍ പിന്നീട് വന്ന ജനാധിപത്യകാലത്തും പരാധീനതകളുടെ നടുവില്‍പ്പെട്ട് ഉലയുന്നു. താലുക്ക് ആസ്ഥാനമായിട്ടും സ്റ്റേഷന്‍ ഡ്യൂട്ടിക്ക് ആരംഭകാലത്തെ അംഗസംഖ്യ മാറ്റമില്ലാതെ തുടരുന്ന അവസ്ഥയാണ് നിലവില്‍ പൊലിസുകാരുടെ ഗണ്യമായ കുറവു മൂലം സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ് പൊലിസുകാര്‍.
ഇവിടങ്ങളില്‍ ക്രമസമാധാനപാലനത്തിന്റെയും ട്രാഫിക് അനുബന്ധ ഡ്യൂട്ടികളുടെയും ഏകോപനവും നിര്‍വഹണവും പൊലിസുകാരുടെ കുറവുമൂലം പല കേസുകളിലും അന്വേഷണംപോലും നടത്താന്‍ പറ്റാത്ത സാഹചര്യമാണ്. കാട്ടാക്കട കെ.എസ്.ആര്‍.ടി.സിയിലെ എയിഡ് പോസ്റ്റിലെ പ്രവര്‍ത്തനം അവതാളത്തിലാണ്. കാട്ടാക്കട പട്ടണത്തിലെ ഒരു പ്രധാന വെല്ലുവിളിയായ ഗതാഗത കുരുക്കിന് കടിഞ്ഞാണിടാന്‍ സംവിധാനം ഇല്ലാതെ പൊലുസ് വലയുന്നു. ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചെങ്കിലും ശരിയായ രീതിയിലല്ല പ്രവര്‍ത്തനം.
കാമറകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. കാട്ടാക്കട സ്റ്റേഷനില്‍ മൂന്ന് എസ്.ഐ, രണ്ട് എ.എസ്.ഐ, ഏഴ് സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാര്‍, ആറു വനിതാ സി.പി.ഒമാര്‍ എന്നിവരുള്‍പ്പടെ 32 സിവില്‍ പൊലിസ് ഓഫിസര്‍മാര്‍. ഇതില്‍ മൂന്ന് എസ്.ഐമാര്‍ വിരമിച്ചു. അതിനു പകരം ഉദ്യോഗസ്ഥര്‍ എത്തിയില്ല. ഇപ്പോള്‍ നിലവില്‍ ഒരു എസ്.ഐ മാത്രമാണുള്ളത്. ഏഴ് സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ മാരുടെ സ്ഥാനത്ത് അഞ്ചു പേരും, ആറു വനിതാ സി.പി.ഒയുടെ സ്ഥാനത്ത് നാലു പേരുമാണ് ഉള്ളത്, ആറ് ഹോം ഗാര്‍ഡുകളുണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് മൂന്ന് പേര്‍ മാത്രമാണ്.
സ്റ്റേഷന്‍ ജോലികള്‍, കോടതി ഡ്യൂട്ടി, എഴുത്ത് ജോലികള്‍, ട്രഷറി ഡ്യൂട്ടി, ട്രാഫിക് നിയന്ത്രണം, ക്രൈം സ്‌ക്വാഡ്, വെരിഫിക്കേഷന്‍, വാറണ്ട്, പട്രോളിങ്, വനിതാ സെല്‍, സീനിയര്‍ സിറ്റിസണ്‍, സ്റ്റുഡന്‍സ് പൊലിസ് തുടങ്ങി എല്ലായിടത്തും ഓടി എത്താന്‍ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. കാട്ടാക്കട പൊലിസ് സ്റ്റേഷനില്‍ രണ്ടു ജീപ്പ് ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ നിലവില്‍ ഒരു ജീപ്പാണ് ഉള്ളത്. ജീപ്പ് ഡ്രൈവറുടെ പോസ്റ്റ് ഇതുവരെയും നികത്തിയിട്ടില്ല.
ഡ്യൂട്ടിയിലുള്ള പൊലിസുകാര്‍ തന്നെ ഡ്രൈവര്‍മാരായി മാറുകയാണ്. കൂടാതെ അക്രമങ്ങളോ അത്യാഹിതങ്ങളോ ഉണ്ടാകുമ്പോള്‍ ഓടിയെത്തണമെങ്കില്‍ പട്രോളിങ്ങിനു പോയ വാഹനം തിരികെയെത്തുന്നത് വരെ കാത്തിരിക്കുകയോ സമീപ സ്റ്റേഷനിലെ വാഹനം കടമെടുക്കുകയോ വേണം എന്ന അവസ്ഥയാണ്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ട്രാഫിക് പൊലിസ് സംവിധാനമുണ്ട് എന്നാല്‍ കാട്ടാക്കടയ്ക്കു ഇതുവരെ ട്രാഫിക് പൊലിസ് സംവിധാനം യാഥാര്‍ഥ്യമായിട്ടില്ല.
കാട്ടാക്കട ചന്ത റോഡ്, ക്രിസ്ത്യന്‍ കോളജ് റോഡ്, ബസ് സ്റ്റാന്റ് റോഡ്, ബസ് സ്റ്റാന്റ്, സ്‌കൂളുകള്‍ എന്നീ തിരക്കേറിയ സ്ഥലങ്ങളില്‍ തന്നെ മതിയായ പൊലിസിനെ ഡ്യൂട്ടിക്ക് ഇടാന്‍ കഴിയാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."