ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ശ്രമം വിലപ്പോവില്ല: അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി
ആലുവ : കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് പ്രമുഖ ഖുര്‍ആന്‍ ബഹുഭാഷാ പണ്ഡിതന്‍ അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി.
സ്വാതന്ത്രാനന്തരം ഭാരതത്തില്‍ നിലനിന്ന് വരുന്ന മതേതര പാരമ്പര്യത്തെ ഇല്ലാതാക്കാനുള്ളതാണ് മോദി ഗവണ്‍മെന്റിന്റെ നീക്കം. അസഹിഷ്ണുത വര്‍ദ്ധിപ്പിക്കാനേ ഇത്തരം അജണ്ടകള്‍ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ആലുവ സെന്‍ട്രല്‍ ജുമുഅ മസ്ജിദ് പരിപാലന കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫ് ആലുവ ടൗണ്‍ കമ്മിറ്റിയും സംയുക്തമായി നടത്തിയ റമളാന്‍ പ്രഭാഷണ പരമ്പരയുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ മസ്ജിദ് സെക്രട്ടറി ടി.എസ്. മൂസാഹാജി അദ്ധ്യക്ഷത വഹിച്ചു. മസ്ജിദ് ഇമാം കെ.എം. ബഷീര്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തി.
സയ്യിദ് ഷെഫീഖ് തങ്ങള്‍ ഫൈസി, ഹസ്സന്‍ ദാരിമി, സി.കെ. അബ്ദുള്‍ റഹ്മാന്‍ മൗലവി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത സദസ്സ് പ്രാര്‍ത്ഥനയോടെയാണ് സമാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."