ലോട്ടറി ചൂതാട്ടം: പരിശോധന കര്‍ശനമാക്കി തേഞ്ഞിപ്പലം പൊലിസ്
പള്ളിക്കല്‍: ലോട്ടറി ചൂതാട്ടത്തിനെതിരേ കര്‍ശന നടപടിയുമായി തേഞ്ഞിപ്പലം പൊലിസ്. നടപടിയുടെ ഭാഗമായി തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന് പരിധിയിലെ സംശയാസ്പദമായ ലോട്ടറി കടകളിലും വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലേ ചേളാരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തില്‍ നിന്നും മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരാളെ അറസ്റ്റു ചെയ്തിരുന്നു. ആലുങ്ങല്‍ എട്ടിയില്‍ വീട്ടില്‍ റോണ്‍ തോമസാണ് അറസ്റ്റിലായിരുന്നത്. തേഞ്ഞിപ്പലം എസ്.ഐ സി.കെ നാസറിന്റെ നേതൃത്വത്തില്‍ സി.പി ഒ മാരായ രാജേഷ്, അനില്‍ കുമ്രാര്‍, വിജേഷ്, അനില്‍ എന്നിവര്‍ നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്. റോണ്‍ തോമസ് ലോട്ടറി ചൂതാട്ട മാഫിയയിലെ കണ്ണിയാണെന്നും ഈ മാഫിയാ സംഘത്തിലെ ഉന്നതരെ പിടികൂടുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എസ്.ഐ സി.കെ നാസര്‍ പറഞ്ഞു.
ജനങ്ങളെ ചൂഷണം ചെയ്യുന്ന ചൂതാട്ട കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ പൊലിസിന് രഹസ്യ വിവരം നല്‍കണമെന്നും എസ്.ഐ സി.കെ നാസര്‍ നാട്ടുകാരോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."