പൊങ്ങല്ലൂര്‍ വാഹനാപകടം: നാറ്റ്പാക് ടീം സ്ഥലം സന്ദര്‍ശിച്ചു
മമ്പാട്: പൊങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ ആറു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലം നാറ്റ്പാക് ടീം സന്ദര്‍ശിച്ചു. നിലമ്പൂര്‍ സി.ഐ ബിജുവിന്റെ നിര്‍ദേശ പ്രകാരമാണ് നാറ്റ്പാകി (നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്ഷന്‍ പ്ലാനിങ് ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍)ന്റെ നാലംഗ ടീം സ്ഥലം സന്ദര്‍ശിച്ചത്.
ഇവിടെ നിരന്തരം നടക്കുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള കാര്യങ്ങള്‍ നിര്‍ദേശിക്കുകയും ഡിവൈഡര്‍, വണ്‍വേ സിസ്റ്റം തുടങ്ങിയ പരിഹാര മാര്‍ഗങ്ങളെ കുറിച്ച് ഗവണ്‍മെന്റിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മറ്റു പരിഹാരമാര്‍ഗ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും സംഘം അറിയിച്ചു. ഏകദേശം നാലു വര്‍ഷത്തിനിടക്ക് 13ഓളം അപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ടെന്നും ഇതിനുവേണ്ട പരിഹാരമാര്‍ഗങ്ങള്‍ യുദ്ധകാാടിസ്ഥാനത്തില്‍ ചെയ്യണമെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് നാലംഗം സ്ഥലം സന്ദര്‍ശിച്ചത്. അപകടം നടന്ന സ്ഥലത്തിന് 100 മീറ്റര്‍ അകലത്തിലാണ് രണ്ടു വര്‍ഷം മുന്‍പ് ബസ് അപകടത്തില്‍ നാലു ജീവന്‍ പൊലിഞ്ഞത്. അതിനുശേഷം അതിനു പരിഹാരം കാണാന്‍ വേണ്ടിയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും ജനങ്ങള്‍ മുറവിളി കൂട്ടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അപകട മേഖലയായ സ്ഥലത്തിന്റെ 100 മീറ്റര്‍ അടുത്തുവരെ വണ്‍വേ സിസ്റ്റം ആക്കിയത്. അന്ന് നിലമ്പൂര്‍ എസ്.ഐ ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു പ്രവൃത്തി നടന്നതും എസ്.ഐയുടെ ശ്രമഫലമായി മേലുദ്യോഗസ്ഥന്മാര്‍ക്ക് ഇതിന്റെ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ അനുവദിക്കാനും കഴിഞ്ഞത്.
മമ്പാട് പഞ്ചായത്തും ബന്ധപ്പെട്ടവരെ ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയിലാക്കാനും വേണ്ടത് ചെയ്യുമെന്ന് സ്ഥലം സന്ദര്‍ശിച്ച മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിഫ്‌ന നജീബ്, അംഗം വി.ടി നാസര്‍ തുടങ്ങിയവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."