മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിക്ക് യു.എ.ഇ; തൊഴില്‍ റിക്രൂട്ട്‌മെന്റിലടക്കം പുന:പരിശോധന നടത്തും
അബുദാബി: യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടു പോകാന്‍ തയ്യാറാവാത്ത രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതിനെപ്പറ്റി യു.എ.ഇ ആലോചിക്കുന്നു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിലടക്കം ഭാവിയില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന് എമിറേറ്റ്‌സ് ന്യൂസ് എജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. റിക്രൂട്ട്‌മെന്റ് നടപടിയിലെ ക്വാട്ട സംവിധാനത്തിനും ഭാവിയില്‍ നിയന്ത്രണമുണ്ടാവും. ഈ രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികള്‍ ഒപ്പുവച്ച കരാര്‍ റദ്ദാക്കുന്ന കാര്യവും പരിശോധിക്കും.
സ്വന്തം രാജ്യങ്ങളിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്ന തൊഴിലാളികളെ സ്വീകരിക്കാന്‍ പല രാജ്യങ്ങളും വിസമ്മതിച്ചതോടെയാണ് യു.എ.ഇ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. നേരത്തെ അവധിയെടുത്തോ, നിലവിലെ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ടോ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പൂര്‍ണ ഉത്തരവാദിത്തം അതാതു രാജ്യങ്ങള്‍ക്കാണെന്നും മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."