വകുപ്പു വിഭജനത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് കുമാരസ്വാമി
ബംഗളൂരു: മന്ത്രിസഭയിലെ വകുപ്പു വിഭജനത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കോണ്‍ഗ്രസില്‍നിന്നു തീരുമാനം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ചെറിയ പ്രശ്നം മാത്രമേയുള്ളു എന്നും കോണ്‍ഗ്രസ് നേതാക്കള്‍ അതിനു പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
25 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റിട്ടും വകുപ്പുകളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ 14 ഉം ജെ.ഡി.എസിന്റെ 9 ഉം എം.എല്‍.എമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഒരുസ്വതന്ത്രനും ബി.എസ്.പി അംഗവും സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടും. മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്താല്‍ മാത്രമേ വകുപ്പുകള്‍ സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മെയ് 23 നായിരുന്നു കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം അധികാരത്തിലേറിയത്. അന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. വകുപ്പുകളും മന്ത്രിസ്ഥാനവും സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇരുപാര്‍ട്ടികളിലും ഉടലെടുത്തതോടെ മന്ത്രിസഭാ വികസനം നീണ്ടുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."