മനോനില തെറ്റി തെരുവില്‍ അലഞ്ഞ യുവതിയെ അഭയകേന്ദ്രത്തിലാക്കി
കായംകുളം: മാനസികനില തെറ്റി ഏറെനാളുകളായി തെരുവില്‍ അലഞ്ഞ അഹമ്മദാബാദ് അമേരവാടി സ്വദേശി മഞ്ജു (42) എന്ന യുവതിയെ കേരള യൂത്ത് പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെത്തി പൊലിസ് സ്റ്റേഷനില്‍ നിന്നും ഏറ്റെടുത്തു.
കായംകുളത്തും പരിസരപ്രദേശങ്ങളിലും ഒരു മാസത്തിലേറെയായി അലഞ്ഞുതിരിയുകയായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികളെ ആക്രമിച്ചതായി പരാതി ലഭിച്ചിതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കേരള യൂത്ത് പ്രമോഷന് കൗണ്‍സില്‍ സംസ്ഥാന ചെയര്മാന് സുമന്‍ജിത്ത്മിഷ, സംസ്ഥാന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജി.എസ്.പ്രസൂണ്‍, ഭാരവാഹികളായ രമേശ്.പി, ഡി.രണ്‍ദീപ്, പൊതുപ്രവര്‍ത്തകരായ വിശാഖ്.വി, ആകാശ് എന്നിവര്‍ ചേര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ ഡി.രജീഷ്കുമാറില് നിന്നും ഇവരെ ഏറ്റുവാങ്ങി കൊട്ടാരക്കര കലയപുരം ആശ്രയയില്‍ എത്തിച്ചു. അസി. സബ് ഇന്‍സ്പെക്ടര്‍ പി. റഹ്മാബീവി, സിവില്‍ പോലീസ് ഓഫീസര്‍ എസ്.ജീജാദേവി എന്നിവര്‍ ഉള്‍പ്പെട്ട ജനമൈത്രി പോലീസും സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."