HOME
DETAILS

മാണിയുടെ യു.ഡി.എഫ് പ്രവേശം: സുല്‍ത്താന്‍ ബത്തേരിയില്‍ ഭരണമാറ്റത്തിന് സാധ്യത

  
backup
June 08 2018 | 19:06 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6-2


സുല്‍ത്താന്‍ ബത്തേരി: കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ ചേക്കേറിയതോടെ സംസ്ഥാനത്ത് മാണി വിഭാഗം ഭരിക്കുന്ന ഏകനഗരസഭയായ സുല്‍ത്താന്‍ ബത്തേരിയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു.
നിലവില്‍ സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം അംഗം ടി.എല്‍ സാബുവാണ് അധ്യക്ഷ സ്ഥാനത്തുള്ളത്. നഗരസഭയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും പതിനേഴ് വീതവും ബി.ജെ.പിയുടെ ഒരു അംഗവുമാണുള്ളത്.
തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിന്റെ ഭാഗമായിരുന്ന മാണി വിഭാഗം പിന്നീട് ഇടഞ്ഞതോടെ യു.ഡി.എഫ് പാനലില്‍ മത്സരിച്ച് വിജയിച്ച കേരള കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെ എല്‍.ഡി.എഫ് നഗരസഭാ ഭരണം പിടിക്കുകയായിരുന്നു.
ഒരു വര്‍ഷത്തേക്ക് ചെയര്‍മാന്‍ സ്ഥാനം മാണി വിഭാഗത്തിന് എന്ന ധാരണയിലായിരുന്നു പിന്തുണ. തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 26നാണ് കേരളകോണ്‍ഗ്രസ് അംഗം നഗരസഭാ അധ്യക്ഷനായത്. എന്നാല്‍ മാണി വിഭാഗം വീണ്ടും യു.ഡി.എഫില്‍ എത്തിയതോടെ നഗരസഭാ ഭരണം സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാണ്.
സംസ്ഥാന കമ്മിറ്റി തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ പറഞ്ഞതോടെ ജില്ലയില്‍ ഒരു നഗരസഭ യു.ഡി.എഫിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.
നേരത്തെ യു.ഡി.എഫ് ഭരിച്ചിരുന്ന കല്‍പ്പറ്റ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവന്ന് ഭരണം പിടിച്ചിരുന്നു.
എന്നാല്‍ നഗരസഭാ ഭരണം യു.ഡി.എഫിന് ലഭിച്ചാല്‍ മാണി വിഭാഗത്തിന് ചെയര്‍മാന്‍ സ്ഥാനം ലഭിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ മാസങ്ങള്‍ മാത്രം ചെയര്‍മാന്‍ സ്ഥാനത്തിരുന്ന ടി.എല്‍ സാബു രാജിവച്ചൊഴിയേണ്ടി വരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago