കാലവര്‍ഷം: അപകടങ്ങളൊഴിവാക്കാന്‍ ടാങ്കര്‍ ലോറിക്കാര്‍ക്ക് ചുടുചായയും വിശ്രമവും
കൊണ്ടോട്ടി: സംസ്ഥാനത്ത് മഴ ശക്തമാവുന്നതോടെയുണ്ടാകുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും വിവിധ വകുപ്പുകളും ഇത്തവണ ഒരുക്കുന്ന അടിയന്തര നടപടികള്‍ക്ക് പുതുമകളേറെ. മുന്‍ കാലങ്ങളിലുണ്ടായ അപകടങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തവണ മുന്‍കരുതലുകളെടുക്കുന്നത്.
മഴക്കാലത്ത് ടാങ്കര്‍ ലോറി അപകടങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഴ നനഞ്ഞ റോഡില്‍ ദീര്‍ഘനേരം വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്.ഇതൊഴിവാക്കാന്‍ രാത്രി 10 മണിക്കും കാലത്ത് 6 മണിക്കുമിടയില്‍ ജില്ലാ അതിര്‍ത്തികളില്‍ വാഹനം തടഞ്ഞ് നിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക് ചൂട് ചായയോ കാപ്പിയോ നല്‍കും.ഇതിന് ശേഷം അരമണിക്കൂര്‍ ഇവരോട് വിശ്രമിക്കാന്‍ ആവശ്യപ്പെടും. ഇതിനാശ്യമായ തുക റോഡ് സുരക്ഷാ അതോറിറ്റി കണ്ടെത്തും. മഴക്കാല ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കേണ്ടിവന്നാല്‍ ഇവിടങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ താലൂക്ക് കേന്ദ്രീകരിച്ച് സംഭരിച്ചു വെക്കും.
താലൂക്കുകളിലെ സപ്ലൈ ഓഫിസര്‍മാര്‍ മുഖേന 100 കിലോ അരി, 50 കിലോ പയര്‍,10 കിലോ എണ്ണ,75 കിലോ മണ്ണെണ്ണ തുടങ്ങിയവ സംഭരിച്ചു വെക്കാനാണ് നിര്‍ദേശം. തഹസില്‍ദാര്‍മാര്‍ ആവശ്യപ്പെടുന്ന പക്ഷം സപ്ലൈ ഓഫിസര്‍മാര്‍ ഇവ ക്യാപുകളിലെത്തിക്കും.
മഴക്കാലത്തെ ദുരിതം മുന്‍നിര്‍ത്തി ബസ്‌സ്റ്റാന്‍ഡുകള്‍, കടത്തിണ്ണകള്‍ എന്നിവിടങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് രാത്രിയില്‍ കിടന്നുറങ്ങാനും അത്താഴം നല്‍കാനും ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് നടപടിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."