വിഷുവിനും പുകയും സമൂഹ അടുക്കളകള്‍; വിശ്രമമില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കൊവിഡ് 19നെ തുടര്‍ന്ന് രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത്തവണ വിഷുവിനും ഒഴിവില്ല. കൊവിഡ് 19നെ തുടര്‍ന്ന് ആരംഭിച്ച സമൂഹ അടുക്കളകള്‍ വഴിയുളള ഭക്ഷണ വിതരണം വിഷു ദിനത്തിലും മുടങ്ങരുതെന്ന നിര്‍ദേശമാണുളളത്. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്നാണ് സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
കൊവിഡ് 19നെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളാണ് മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും സഹായങ്ങളും ഏകോപിക്കുന്നത്. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരും മെമ്പര്‍മാരും ഒരുമാസമായി മുഴുസമയ പ്രവര്‍ത്തനത്തിലാണ്.
കമ്യൂണിറ്റി കിച്ചണ്‍ സ്ഥാപിച്ചതോടെയാണ് ജോലികള്‍ ഇരട്ടിച്ചത്. ഒറ്റയ്ക്ക് കഴിയുന്നവരെ കണ്ടെത്തി രണ്ടുനേരം ഭക്ഷണം എത്തിക്കാനാണ് നിര്‍ദേശിച്ചിട്ടുളളത്. ഇതിനായി ഫണ്ടും ആവശ്യ സാധനങ്ങളും കണ്ടെത്തുന്നതിനുളള പെടാപാടിലാണ് തദ്ദേശ സ്ഥാപനങ്ങള്‍. കൊവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം വാര്‍ഡ് മെമ്പര്‍മാര്‍ക്കാണ് ചുമതലയുളളത്. ഓരോ വീടുകളിലും നിരീക്ഷണവും പരിശോധനയും നടത്തി ഭക്ഷണം ആവശ്യപ്പെടുന്നവര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കമ്യൂണിറ്റി അടുക്കളയ്ക്ക് പുറമെ കുടുംബശ്രീ ഹോട്ടലും നടത്തണമെന്ന് അറിയിച്ചിരുന്നുവെങ്കിലും മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ഹോട്ടലുകള്‍ തുടങ്ങിയിട്ടില്ല.
നിലവില്‍ കിച്ചണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ പ്രയാസങ്ങള്‍ മുന്‍നിര്‍ത്തിയാണിത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച അരിയും പച്ചക്കറികളുമാണ് സമൂഹ അടുക്കളയില്‍ വെച്ചുവിളമ്പുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."